സര്‍ക്കാര്‍ അതിഥികളായെത്തിയ മധ്യപ്രദേശ് എം.എല്‍.എമാരെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തടഞ്ഞു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിഥികളായി എത്തിയ മധ്യപ്രദേശില്‍ നിന്നുള്ള ഏഴ് എം.എല്‍.എമാരെയും കുടുംബാംഗങ്ങളെയും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗാര്‍ഡുകള്‍ തടഞ്ഞുവച്ചു.
മുപ്പതോളം പേരടങ്ങുന്ന സംഘം ഇന്നലെ രാവിലെ പൊലിസ് അകമ്പടിയോടെയാണ് ക്ഷേത്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ ക്ഷേത്രജീവനക്കാരായ ഗാര്‍ഡുകള്‍ ഇവരെ പത്തു മിനിറ്റിലധികം സമയം തടഞ്ഞുവയ്ക്കുയായിരുന്നു.
എക്സിക്യൂട്ടീവ് ഓഫിസറുടെ നിര്‍ദേശപ്രകാരമാണ് ഈ നടപടിയെന്നായിരുന്നു ഗാര്‍ഡ് കമാന്‍ഡറുടെ വിശദീകരണം. സംഭവം കുറച്ചു സമയം വാക്കുതര്‍ക്കത്തിനിടയാക്കി.
പൊലിസ് കണ്ട്രോള് റൂമിലും നിയമസഭാ സെക്രട്ടറിക്കും പരാതി നല്കിയ ശേഷമാണ് സംഘം മടങ്ങിയത്.സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പിന്നീട് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ഇവര്‍ക്ക് ഉറപ്പു നല്കി. സംഭവത്തില്‍ ക്ഷേത്രം അധികൃതര്‍ക്കു വീഴ്ച പറ്റിയതായാണ് ക്ഷേത്രം ഡി.സി.പി നടത്തിയ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."