HOME
DETAILS

ചികിത്സ ലഭിക്കാതെ വീട്ടമ്മ മരിച്ച സംഭവം: ബി.ജെ.പി ഓട്ടോസ്റ്റാന്റ് ഉപരോധിച്ചു

  
backup
September 19 2016 | 02:09 AM

%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae


നെടുമ്പാശ്ശേരി: ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഓട്ടം വരാന്‍ വിസമ്മതിച്ചത് മൂലമാണ് ചികിത്സ ലഭിക്കാതെ വീട്ടമ്മ മരിക്കാനിടയായതെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ചെങ്ങമനാട് ജംഗ്ഷനിലെ ഓട്ടോസ്റ്റാന്റ് ഉപരോധിക്കുകയും സര്‍വീസ് തടയുകയും ചെയ്തു. കുറ്റക്കാരായ ഓട്ടോ ഡ്രൈവര്‍മാരുടെ പേരില്‍ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം. കഴിഞ്ഞ ദിവസം കുളിമുറിയില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ചികില്‍ത്സ ലഭിക്കാന്‍ താമസം നേരിട്ടത് മൂലം  ചെങ്ങമനാട്  കോവാട്ട് വീട്ടില്‍ രാമകൃഷ്ണന്റെ ഭാര്യ സുമമാണ് (48) ചാലാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടത്.
സുമം കുഴഞ്ഞ് വീഴുമ്പോള്‍ വീട്ടില്‍ പെണ്‍മക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ചെങ്ങമനാട് ഓട്ടോ സ്റ്റാന്‍ഡില്‍ പൊതുവായി ഏര്‍പ്പെടുത്തിയിട്ടുള്ള ഫോണില്‍ വിളിച്ചത്. ഉള്‍വഴിയിലൂടെ ഓട്ടോ കൊണ്ടുവരാന്‍ കഴിയില്ലെന്നും രോഗിയെ റോഡില്‍ എത്തിക്കാനുമായിരുന്നു ഓട്ടോ ഡ്രൈവറുടെ മറുപടി. തുടര്‍ന്ന് മെയിന്‍ റോഡില്‍ എത്തിച്ച് ഏറെ നേരം കാത്ത് നിന്നെങ്കിലും ഓട്ടോ വന്നില്ല.
തുടര്‍ന്ന് പാലപ്രശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന ഓട്ടോയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ പ്രതിഷേധത്തത്തെുടര്‍ന്ന്  ഓട്ടോ ഡ്രൈവര്‍മാര്‍ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെത്തി ഖേദം പ്രകടിപ്പിക്കുകയും മേലില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്ന് എസ്.ഐ മുന്‍പാകെ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതില്‍ തൃപ്തരാകാതെയാണ് ഇന്നലെ രാവിലെ ബി.ജെ.പി.പ്രവര്‍ത്തകര്‍ സര്‍വീസ് തടയുകയും ചെയ്തത്. പഞ്ചായത്തംഗങ്ങളായ എം.ബി.രവി, എം.എസ്.ലിമ, നേതാക്കളായ മിഥുന്‍ ചെങ്ങമനാട്, സി.സുമേഷ്, എ.കെ.രതീഷ്,പി.വേണു, എം.ആര്‍.രാധാകൃഷ്ണന്‍,ധനുഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അതേസമയം സംഭവം മനപ്പൂര്‍വമുണ്ടായതല്ലെന്നും അസ്വാഭാവികമായുണ്ടായ സംഭവത്തില്‍ സ്വയം ഖേദിക്കുന്നതായും സ്റ്റാന്‍ഡ് ലീഡര്‍ എം.പി സുരേഷും യൂനിയന്‍ സെക്രട്ടറി ഇ.ടി.സുഭാഷും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago