HOME
DETAILS

എഫ്.ഐ.ആറിന്റെ പകര്‍പ്പ് ഇനി രണ്ടു ദിവസത്തിനകം

  
backup
February 22, 2016 | 11:00 AM

%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%86%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%87
ബാസിത് ഹസന്‍ തൊടുപുഴ: പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.അര്‍), ജനറല്‍ ഡയറി എന്നിവയുടെ പകര്‍പ്പ് ഇനി മുതല്‍ അപേക്ഷ നല്‍കി രണ്ടുദിവസത്തിനകം പൊലിസ് സ്റ്റേഷനുകളില്‍ നിന്നും ലഭ്യമാകും. ഇതുസംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന പൊലിസ് മേധാവി ടി.പി സെന്‍കുമാര്‍ പുറപ്പെടുവിച്ചു. എന്നാല്‍ ആറു വിഭാഗങ്ങളില്‍പ്പെടുന്ന കേസുകള്‍ സംബന്ധിച്ച എഫ്.ഐ.ആര്‍ വിവരം പുറത്തുവിടുതെന്ന് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ബന്ധപ്പെട്ട പൊലിസ് സ്റ്റേഷന്‍ അപേക്ഷ നല്‍കിയ ദിവസം മുതല്‍ രണ്ടു ദിവസത്തിനകം എഫ്.ഐ.ആറിന്റെ പകര്‍പ്പ് നല്‍കിയിരിക്കണം. പൊലിസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞ കേസുകളില്‍ ബന്ധപ്പെട്ട മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കുന്ന ദിവസം മുതല്‍ രണ്ടു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ എഫ്.ഐ.ആര്‍ പകര്‍പ്പ് ലഭിക്കുന്നതാണ്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ എഫ്.ഐ.ആര്‍ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍ രഹസ്യസ്വഭാവത്തില്‍പ്പെട്ട ആറു വിഭാഗത്തില്‍ ഉള്‍പ്പെടാത്ത എഫ്.ഐ.ആര്‍ പകര്‍പ്പ് നല്‍കേണ്ടതാണ്. രഹസ്യ സ്വഭാവം പരിഗണിച്ച് ആറു വിഭാഗങ്ങളില്‍പ്പെടുന്ന കേസുകള്‍ സംബന്ധിച്ച എഫ്.ഐ.ആര്‍ വിവരം പുറത്തുവിടരുതെന്ന് പൊലിസ് മേധാവിയുടെ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ഈ വിഭാഗങ്ങള്‍ സര്‍ക്കുലറില്‍ അക്കമിട്ട് നിരത്തുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 376, 376 എ, 376 ബി, 376 സി, 376 ഡി, 376 ഇ, 377 വകുപ്പുകള്‍ക്ക് കീഴിലുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുള്ള എഫ് ഐ ആറുകളുടെ വിവരങ്ങള്‍ പുറഫത്തുവിടാന്‍ പാടില്ല. ഈ വകുപ്പുകള്‍ക്ക് കീഴിലുള്ള കുറ്റങ്ങള്‍ക്കിരയായിട്ടുള്ള വ്യക്തികളുടെ പേര് വെളിപ്പെടുത്തുന്നത് ശിക്ഷാര്‍ഹവുമാണ്. നിയമപ്രകാരം വിവരാവകാശത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്നത് പ്രത്യക്ഷത്തില്‍ വ്യക്തമാകാത്ത ഓരോ വിവരാവകാശ അപേക്ഷയും ഉത്തരാവദപ്പെട്ട ഉദ്യോഗസ്ഥര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് നിയമവിധേയമായി തീര്‍പ്പാക്കുവാന്‍ ബാധ്യസ്ഥരാണെന്ന് പൊലിസ് മേധാവി നിഷ്‌ക്കര്‍ഷിക്കുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മൂടൽമഞ്ഞ്, സഞ്ജുവിന് നിർഭാഗ്യം; ഇന്ത്യ-സൗത്ത് ആഫ്രിക്ക നാലാം ടി-20 ഉപേക്ഷിച്ചു

Cricket
  •  9 minutes ago
No Image

കാസർകോട് നഗരത്തിൽ സിനിമാസ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; യുവാവിനെ മോചിപ്പിച്ചത് കർണാടകയിൽ നിന്ന് 

Kerala
  •  19 minutes ago
No Image

ഇന്ന് പറക്കേണ്ടിയിരുന്ന ദുബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടുക നാളെ; വലഞ്ഞ് നൂറ്റമ്പതോളം യാത്രക്കാര്‍   

uae
  •  27 minutes ago
No Image

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്താൻ; വിലക്ക് ജനുവരി 24 വരെ

National
  •  28 minutes ago
No Image

അദ്ദേഹത്തിന്റെ കിരീടനേട്ടത്തിൽ ഞാൻ സന്തോഷവാനാണ്: സുനിൽ ഛേത്രി

Cricket
  •  an hour ago
No Image

പ്രവാസികൾക്ക് വമ്പൻ ഇളവുമായി സഊദി; വ്യാവസായിക മേഖലയിലെ വിദേശ തൊഴിലാളികളുടെ പ്രതിമാസ ലെവി നിർത്തലാക്കി

Saudi-arabia
  •  an hour ago
No Image

വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം അനുവദിച്ചു

Kerala
  •  2 hours ago
No Image

പോറ്റിയെ കേറ്റിയെ' പാരഡി ഗാനം: ഗാനരചയിതാവ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്; ​ഗാനത്തിന്റെ പേരിൽ കാര്യവട്ടം ക്യാമ്പസിൽ സംഘർഷം

Kerala
  •  2 hours ago
No Image

ലേലത്തിൽ ആ താരത്തെ അവർ വാങ്ങുമ്പോൾ മറ്റുള്ള ടീമുകൾ ഉറങ്ങുകയായിരുന്നു: അശ്വിൻ

Cricket
  •  2 hours ago
No Image

പാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; വിബി ജി റാംജി ബില്ലിനെതിരെ ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ കടന്നാക്രമണം

National
  •  2 hours ago