ട്രാന്‍സ്ഫോര്‍മറിന് സമീപത്ത് നിന്ന് മൂന്ന് യുവതികള്‍ക്ക് ഷോക്കേറ്റു
അമ്പലപ്പുഴ: ട്രാന്‍സ്ഫോര്‍മറിന് സമീപത്തെ പറമ്പില്‍ നിന്ന് മൂന്ന് യുവതികള്‍ക്ക് ഷോക്കേറ്റു. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് ഒമ്പതില്ചിറ വീട്ടില്‍ ഷാജിയുടെ ഭാര്യ സുധര്‍മ്മ (40), അയല്‍വാസികളായ സനോജിന്റെ ഭാര്യ പ്രമീള, ടോമിയുടെ ഭാര്യ ലാലി എന്നിവര്‍ക്കാണ് ഷോക്കേറ്റത്.
ഞായറാഴ്ച രാവിലെ ഒന്‍പതോടെ വീടിന് സമീപത്തായിരുന്നു അപകടം. സുധര്‍മ്മയുടെ വീടിന്റെ 50 മീറ്റര്‍ അകലെ സ്ഥാപിച്ചിട്ടുള്ള കെ എസ് ഇ ബി ചമ്പക്കുളം ഫീഡറില്‍ പുഞ്ച ലൈനില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്ഫോര്‍മറില്‍ നിന്നാണ് ഷോക്കേറ്റത്. സുധര്‍മ്മയുടെ വീട്ടുമുറ്റത്ത് മൂവരും ചേര്‍ന്ന് സംസാരിച്ചുകൊണ്ടുനില്‍ക്കേ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് ഭീകരമായ ശബ്ദവും തീയും ഉയരുകയായിരുന്നു. ഈ സമയം തന്നെ ഷോക്കേറ്റ സുധര്‍മ്മയുടെ ശരീരത്ത് പൊള്ളലേല്‍ക്കുകയും ദൂരേയ്ക്ക് തെറിച്ചുവീഴുകയു ചെയ്തു.
ഒപ്പമുണ്ടായിരുന്ന പ്രമീളയും ലാലിയും തൊട്ടടുത്തുതന്നെ വീണു. ഓടിക്കൂടിയ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് മൂവരേയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. വിരലുകള്‍ക്ക് പൊള്ളലേറ്റ പ്രമീളയേയും ലാലിയേയും പ്രാഥമിക ചികിത്സനല്‍കി വിട്ടയച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ സുധര്‍മ്മയെ വാര്‍ഡിലേയ്ക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."