എന്‍ജിനിയറിങ് കോളജിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം നടത്തി
കിളിമാനൂര്‍: വിദ്യാ അക്കാദമി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും എന്‍ എസ് എസ് യൂനിറ്റിന്റെയും പങ്കാളിത്തത്തോടെ രൂപീകരിച്ച സമൃദ്ധിയുടെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്തു.
കിളിമാനൂര്‍, മടവൂര്‍, പഴയകുന്നുമ്മേല്‍, നിലമേല്‍ പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കാണ് പദ്ധതിയുടെ കീഴില്‍ സഹായമെത്തിയത്. കിളിമാനൂര്‍ പഞ്ചായത്തിലെ ഓണക്കിറ്റ് വിതരണം മുളയ്ക്കലത്തുകാവ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാള്‍ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വി അജയകുമാര്‍, പ്രൊജക്ട് ഡയറക്ടര്‍ ദേവരാജന്‍ ആര്‍, എം വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. നിലമേല്‍ പഞ്ചായത്തിലെ ഓണക്കിറ്റ് വിതരണം വെക്കല്‍ ഐ പി എം യു പി എസില്‍ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് നിര്‍വ്വഹിച്ചു.സുദര്‍ശനന്‍ സംസാരിച്ചു.പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ ഓണക്കിറ്റ് വിതരണം പാപ്പാല ഗവ എല്‍ പി എസില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു ഉദ്ഘാടനം ചെയ്തു.
എസ് ഷീജ, സ്‌കൂള്‍ പ്രഥമാധ്യാപിക രമാദേവി എന്നിവര്‍ സംസാരിച്ചു.മടവൂര്‍പഞ്ചാത്തിലെ ഓണക്കിറ്റ് വിതരണം പനപ്പാംകുന്ന് ജനതാവായനശാലയില്‍ കിഴക്കനേല വാര്‍ഡംഗം എസ് ആര്‍ ജലജ ഉദ്ഘാടനം ചെയ്തു.
സമൃദ്ധി 2016ന് വിദ്യാ എഞ്ചീനീയറിംഗ് കോളേജ് മെക്കാനിക്കല്‍ വിഭാഗം അദ്ധ്യാപകന്‍ റോബിന്‍ ഡേവിഡ് നേതൃത്വം നല്‍കി.വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ മികവാര്‍ന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടത്തുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."