ഗ്രേസ് സ്കൂളിന് നഷ്ടപ്പെട്ടത് മിടുക്കിയായ അന്നയെ
വെട്ടത്തൂര്‍: അവധിക്കാലം കഴിഞ്ഞ് തേലക്കാട് ഗ്രേസ് ഇംഗ്ലീഷ് സ്കൂളിനെ വരവേറ്റതു മിടുക്കിയായ വിദ്യാര്‍ഥിനിയുടെ വിയോഗ വാര്‍ത്ത. സ്കൂളിലെ ആറാംതരം വിദ്യാര്‍ഥിനിയുടെ വിയോഗമാണ് അധ്യാപകരേയും സഹപാഠികളേയും ദു:ഖത്തിലാഴ്ത്തിയത്. ഓണാവധി കഴിഞ്ഞു തിങ്കളാഴ്ച സ്കൂള്‍ തുറക്കാനിരിക്കെയാണ് അന്ന ലിജോയുടെയും കുടുംബത്തിന്റെയും ദാരുണാന്ത്യം ഉണ്ടായത്.
അന്ന ലിജോയുടെ മാതാവും സഹോദരനും ഉള്‍പ്പെടെയുള്ള കുടുംബം കഴിഞ്ഞ ദിവസമാണു പൊള്ളലേറ്റു മരണപ്പെട്ടത്. സ്കൂളില്‍ പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍ മുന്‍പന്തിയിലായിരുന്നു അന്ന ലിജോയെന്നു പ്രിന്‍സിപ്പല്‍ വി.പി. ജോസഫ് പറഞ്ഞു. കഴിഞ്ഞ ഓണ പരീക്ഷയില്‍ എല്ലാ വിഷങ്ങളിലും മുഴുവന്‍ മാര്‍ക്കും നേടി ക്ലാസില്‍ ഒന്നാം സ്ഥാനം ഈ മിടുക്കിക്കായിരുന്നു. കഴിഞ്ഞ ദിവസം പരിയാപുരം സെന്റ് മേരീസില്‍ വിവിധ ഇടവകകള്‍ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലും ഒന്നാം സ്ഥാനം അന്ന ലിജോ കരസ്ഥമാക്കിയിരുന്നു. ഇതിനുള്ള അനുമോദനവും ഞായറാഴ്ച വെട്ടത്തൂര്‍ ചര്‍ച്ചില്‍ നടന്നിരുന്നു. വിദ്യാര്‍ഥിനിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി തിങ്കളാഴ്ച സ്കൂളിന് അവധി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."