മഹിളാജനത താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു
വൈത്തിരി: ഗര്‍ഭിണികള്‍ക്ക് കിടത്തി ചികിത്സ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മഹിളാജനത വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രന്റിനെ ഉപരോധിച്ചു. ജീവനക്കാരുടെ അഭാവംമൂലം താളം തെറ്റിയ വൈത്തിരി താലുക്ക് ആശുപത്രിയില്‍ ഈയടുത്താണ് രണ്ടാമത്തെ ഗൈനക്കോളജിസ്റ്റിനെയും നിയമിച്ച് പ്രസവചികിത്സക്ക് കൂടുതല്‍ സൗകര്യമൊരുക്കിയത്. ഇതു തോട്ടം മേഖലയിലെ ആളുകള്‍ക്ക് അടക്കം നിരവധി പേര്‍ക്ക് ഏറെ പ്രയോജനമായിരുന്നു. എന്നാല്‍ ഇവിടെയെത്തുന്ന ഗര്‍ഭിണികള്‍ക്ക് ഒ.പിയിലെ പരിശോധന മാത്രമാണ് ഇപ്പോള്‍ നല്‍കുന്നതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പൂര്‍ണ ഗര്‍ഭിണികള്‍ക്ക് പോലും കിടത്തി ചികിത്സക്കുള്ള സൗകര്യം ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് ആരോപണം. മുന്‍പ് ഒരു ഡോക്ടര്‍ മാത്രമുണ്ടായിരുന്നപ്പോള്‍ സുഗമമായി നടന്നിരുന്ന കിടത്തി ചികിത്സയാണ് രണ്ട് ഡോക്ടര്‍മാരായപ്പോള്‍ നിലച്ചത്.
ഒ.പി വിഭാഗത്തിലെ പരിശോധന മാത്രമായി പ്രസവ ചികിത്സ ഒതുങ്ങി. രാവിലെ മുതല്‍ ഉച്ചവരെയുള്ള ഒ.പി വിഭാഗത്തിനെ മാത്രം ആശ്രയിച്ച് എങ്ങിനെ പ്രസവചികിത്സക്ക് വൈത്തിരി താലൂക്ക് ആശുപത്രിയെ സമീപിക്കുമെന്നാണ് ഗര്‍ഭിണികള്‍ ഉന്നയിക്കുന്ന ചോദ്യം. ഇതേതുടര്‍ന്നാണ് കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ ജനതാ പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രന്റിനെ ഉപരോധിച്ചത്. മഹിളാ ജനതാ ജില്ലാ സെക്രട്ടറി അനിലാ തോമസിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ഉപരോധസമരം സംഘടിപ്പിച്ചത്. റംല, എ.പി വിമല, നൂഷിബ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അനുകൂലമായ നടപടികള്‍ ഉണ്ടാകുമെന്ന സൂപ്രണ്ടിന്റെ ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."