HOME
DETAILS

യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന സഭാസമ്മേളനം നാളെ

  
backup
February 23, 2016 | 7:33 PM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

ബജറ്റിന്‍മേല്‍ വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച 2016-17 ബജറ്റിന്റെ വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും ഇന്ന്. ബാര്‍ കോഴയും സോളാര്‍ വിഷയവും പ്രതിപക്ഷം നിയമസഭയില്‍ എത്തിച്ചതോടെയാണ് സര്‍ക്കാരിന്റെ അവസാന ബജറ്റിന്‍മേലുള്ള ചര്‍ച്ചകള്‍ നടക്കാതെ പോയത്. എങ്കിലും പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ മുഖ്യമന്ത്രി ബജറ്റ് ചര്‍ച്ചയ്ക്കു മറുപടി പ്രസംഗം നടത്തി. ഇന്ന് ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിങ് ബില്ലും പരിഗണിക്കും. ഇതിനായി അധികസമയം മാറ്റിവച്ചിട്ടുണ്ട്. ബജറ്റിലേക്കുള്ള അന്തിമ ധനാഭ്യര്‍ഥനകളുടെ ധനവിനിയോഗ ബില്‍, വോട്ട് ഓണ്‍ അക്കൗണ്ട് ധനവിനിയോഗബില്‍ എന്നിവയും പരിഗണിക്കും. സബ്ജക്ട് കമ്മിറ്റികള്‍ റിപ്പോര്‍ട്ടു ചെയ്ത പ്രകാരമുള്ള അങ്കണവാടി ക്ഷേമനിധി ബില്‍, ഭൂനികുതി ഭേദഗതി ബില്‍ എന്നിവയും ഇന്നു പാസാക്കും. ഇതോടെ പതിമൂന്നാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം നാളെ അവസാനിക്കും. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റും അവസാന നിയമസഭാ സമ്മേളവുമാണ് നാളെ അവസാനിക്കുന്നത്. ഇനി പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റിനായിരിക്കും നിയമസഭാ സമ്മേളനം ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനോടടുക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ അവസാന ബജറ്റ് എല്ലാ മേഖലയിലുള്ളവര്‍ക്കും പ്രത്യേക പരിഗണ നല്‍കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ അഞ്ചുവര്‍ഷം സര്‍ക്കാര്‍ നിരവധി അഴിമതി ആരോപണ കേസുകള്‍ക്കും സമരപരമ്പരകള്‍ക്കും ഇടയിലൂടെയാണ് ഭരണം പൂര്‍ത്തിയാക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് മൂന്നു ഉപതെരഞ്ഞെടുപ്പുകള്‍ നടന്നു- പിറവം, നെയ്യാറ്റിന്‍കര, അരുവിക്കര. മുന്‍ ഭക്ഷ്യമന്ത്രി ടി.എം. ജേക്കബിന്റെ മരണത്തോടെയായിരുന്നു പിറവം ഉപതെരഞ്ഞെടുപ്പ്. ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് മന്ത്രിയായി നിയമസഭയിലെത്തി. ശെല്‍വരാജ് എം.എല്‍.എ. സി.പി.എം വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതോടെയാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു നടന്നത്. ഇവിടെയും ശെല്‍വരാജ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വീണ്ടും നിയമസഭയിലെത്തി. മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തോടെയാണ് അവസാന ഉപതെരഞ്ഞെടുപ്പ് അരുവിക്കരയില്‍ നടന്നത്. ഇവിടെയും കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥ് കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലെത്തി. ജി. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കറായിരുന്ന എന്‍. ശക്തന്‍ സ്പീക്കറായി. ഡെപ്യൂട്ടി സ്പീക്കറായി പാലോട് രവിയേയും തെരഞ്ഞെടുത്തു. സഭാനടപടികള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ പ്രതിപക്ഷത്തെ അഞ്ച് എം.എല്‍.എമാരെ സ്പീക്കര്‍ക്ക് സസ്‌പെന്റു ചെയ്യേണ്ടിവന്നതും പ്രധാന സംഭവങ്ങളില്‍പെടുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്: കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും എല്‍.ഡി.എഫ് മുന്നേറ്റം

Kerala
  •  3 days ago
No Image

യുവനടൻ അഖിൽ വിശ്വനാഥിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  3 days ago
No Image

വിവാഹപ്പന്തലിലേക്ക് പൊലിസ്; നവവരനെ കൊണ്ടുപോയത് അറസ്റ്റ് ചെയ്ത്! ഡിഗ്രി പഠനകാലത്തെ വഞ്ചന, യുവതിയുടെ പരാതിയിൽ നാടകീയ അറസ്റ്റ്

crime
  •  3 days ago
No Image

നോട്ട' ഇല്ലാതിരുന്നത് പോളിങ് ശതമാനം കുറച്ചോ ?

Kerala
  •  3 days ago
No Image

സ്ഥാനാർഥികളില്ല: വോട്ടെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിയിൽ പോര്

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണി തുടങ്ങി; ആദ്യഫലം വന്നു തുടങ്ങി

Kerala
  •  3 days ago
No Image

സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തു; വാക്കുതർക്കം കൊലപാതകത്തിലേക്ക്: പ്രതിക്കായി തെരച്ചിൽ ശക്തം

Kerala
  •  3 days ago
No Image

ആസ്റ്റര്‍ വളണ്ടിയേയേഴ്‌സ് 25 രാജ്യങ്ങളിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും; 2027ഓടെ 100 യൂനിറ്റുകള്‍

uae
  •  3 days ago
No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  4 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  4 days ago