HOME
DETAILS
MAL
അഖിലേന്ത്യാ ബാസ്ക്കറ്റ് ബോള്‍: ഐ.ഒ.ബിക്കും കെ.എസ്.ഇ.ബിക്കും ജയം
backup
February 23 2016 | 20:02 PM
കോഴിക്കട്: അഖിലേന്ത്യാ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ആതിഥേയരായ ഫിയസ്റ്റ ക്ലബ്ബിനെ 62-15 സ്കോറിനാണ് ഓവര്‍സീസ് പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ടില്‍ 16-3 ഉം രണ്ടാംറൗണ്ടില്‍ 31-6, മൂന്നാംറൗണ്ടില്‍ 42--15 സ്കോറിനും ഐ.ഒ.ബി മുന്നിട്ടു നിന്നു. സീനിയര്‍ താരങ്ങളായ പ്രീതം സിങും അഭിഷേക് പോളും 11 പോയിന്റുകളും പ്രസന്നന് ഒമ്പതും ശിവബാലന്‍ എട്ടു പോയിന്റും സ്കോര്‍ ചെയ്തു.
വനിതാ വിഭാഗത്തില്‍ കെ.എസ്.ഇ.ബി, സൗത്ത് വെസ്റ്റേണ്‍ റയില്‍വേയെ പരാജയപ്പെടുത്തി. സ്കോര്‍ 64-40. കെ.എസ്.ഇ.ബിക്ക് വേണ്ടി സീനിയര്‍ ഇന്ത്യന്‍ താരങ്ങളായ പി.എസ് ജീന 19ഉം പി.ജി അഞ്ജന 11ഉം സ്റ്റെഫി ജിക്സണ്‍ ഒമ്പതും മിന്നു മരിയ ജോയ് ആറും പോയിന്റുകള്‍ സ്കോര്‍ ചെയ്തു.
ഇന്നു നടക്കുന്ന മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ പ്രൊവിഡന്‍സ് കോളജ് സൗത്ത് വെസ്റ്റേണ്‍ റയില്വേയേയും സതേണ്‍ റയില്‍വേ ചെന്നൈ ഈസ്റ്റേണ്‍ റയില്‍വേ കൊല്‍ക്കത്തയേയും പുരുഷ വിഭാഗത്തില്‍ വിജയ ബാങ്ക് ബംഗളൂരു ആര്‍മി സിഗ്നല്‍ ഡല്‍ഹിയേയും നേരിടും. ടൂര്‍ണമെന്റില്‍ പുരുഷ, വനിതാ വിഭാഗങ്ങളിലായി ആറു വീതം ടീമുകളാണ് പങ്കെടുക്കുന്നത്. പുരുഷ വിഭാഗത്തില്‍ ഐ.ഒ.ബി ചെന്നൈ, ആര്‍മി സിഗ്നല്‍ ഡല്‍ഹി, കൊച്ചി കസ്റ്റംസ്, വിജയ ബാങ്ക്, ബംഗളൂരു, കെ.എസ്.ഇ.ബി തിരുവനന്തപുരം, ഫിയാസ്റ്റ ക്ലബ്ബ് കോഴിക്കോട് എന്നിവരും വനിതാ വിഭാഗത്തില്‍ സതേണ്‍ റയില്‍വേ ചെന്നൈ, ഈസ്റ്റേണ്‍ റയില്‍വേ കൊല്‍ക്കത്ത, സൗത്ത് വെസ്റ്റേണ്‍ റയില്‍വേ ഹുബ്ലി, കെ.എസ്.ഇ.ബി തിരുവന്തപുരം, കേരള പൊലിസ് തിരുവനന്തപുരം, പ്രൊവിഡന്‍സ് കോളജ് കോഴിക്കോട് ടീമുകളാണ് മാറ്റുരക്കുന്നത്. ലീഗ് മത്സരങ്ങള്‍ വൈകിട്ട് 4.30നും സെമി ഫൈനലുകള്‍ 5.30നും ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."