കൊച്ചിയില്‍ 10,000 മുട്ടകള്‍കൊണ്ട് സാലഡ് ഒരുക്കുന്നു
കൊച്ചി: ലോക എഗ്ഗ് ഡേ ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്‍പതിന് മറൈന്‍ഡ്രൈവില്‍ 1000 അടി നീളത്തില്‍ എഗ്ഗ് ഡേ സാലഡ് ഒരുക്കുന്നു. ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ബെസ്റ്റ് എഗ്ഗ്‌സ് എസ്.കെ.എം കമ്പനി, കൊച്ചി എഗ്ഗ് സ്റ്റോപ്പ് റസ്റ്റോറന്റ് എന്നിവയുടെ നേതൃത്വത്തില്‍ എറണാകുളം സെന്റ് തെരേസാസ് കോളജിലെ ഹോംസയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ 100 വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് എഗ്ഗ് ഡേ സാലഡ് തയാറാക്കുന്നത്. പതിനായിരം മുട്ടകളും 200 കിലോ പച്ചക്കറികളുമാണ് സാലഡിനായി ഉപയോഗിക്കുന്നത്. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ എഗ്ഗ് ഡേ സാലഡ് ഒരുക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
രാവിലെ 7 മുതല്‍ 12 വരെ മറൈന്‍ഡ്രൈവില്‍ സംഘടിപ്പിക്കുന്ന ഹരിതോത്സവത്തിന്റെ വേദിയിലാണ് എഗ്ഗ് ഡേ ദിനാചരണം. കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ, മന്ത്രി വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മുന്‍ എം.പി പി.സി തോമസ്, ഡോ.എം.എ ബാബു, സെയ്തു ജവഹര്‍, പി.വി മാത്യു, വര്‍ഗീസ് ജോസഫ്, മേരി ജോസ് എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."