HOME
DETAILS
MAL
പൊന്നാനി കെ.എസ്.ആര്.ടി.സി സബ് ഡിപ്പോ വികസനം: വഴി അളന്നുനല്‍കി
backup
September 20 2016 | 23:09 PM
പൊന്നാനി: കെ.എസ്.ആര്.ടി.സി സബ്ഡിപ്പോ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വര്‍ഷങ്ങളായി തര്‍ക്കത്തിലായിരുന്ന ഡിപ്പോയിലെ പിറകുവശത്തെ താമസക്കാര്‍ക്കു വഴി നല്കുന്നതിനു സ്ഥലം വിട്ടുകൊടുക്കാനുള്ള നടപടികള്‍ക്കാണ് തുടക്കമായത്.
ഡിപ്പോ വികസനവുമായി ബന്ധപ്പെട്ടുള്ള വഴിത്തര്‍ക്കം തീര്‍ക്കാന്‍ കഴിഞ്ഞയാഴ്ച ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് ഡിപ്പോയുടെ പിറകുവശത്തു താമസിക്കുന്ന കുടുംബങ്ങള്‍ക്കു വഴി വിട്ടുകൊടുക്കുന്നത്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ച് റോഡിനുള്ള സ്ഥലം അളന്നുനല്‍കി.
എം.എല്‍.എ ഫണ്ടില്‍നിന്നോ നഗരസഭയുടെ ഫണ്ടില്‍നിന്നോ ഇവര്‍ക്കായി റോഡ് നിര്‍മിച്ചു നല്‍കും. ഇതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."