നാടുവിടാതെ കാട്ടാനകള്‍; വട്ടംകറങ്ങി അധികൃതര്‍
മണ്ണാര്‍ക്കാട്: ദിവസങ്ങളായി തുടരുന്ന വനം വകുപ്പിന്റെ തീവ്രശ്രമങ്ങള്‍ വിഫലമാക്കി കാടുകയറ്റി വിടുന്നതിന്റെ അതേ വേഗതയില്‍ തിരിച്ച് നാട്ടിലിറങ്ങുന്ന കാട്ടാനക്കൂട്ടം ചൊവ്വാഴ്ച വൈകുന്നേരത്തോടെ മെഴുകുപാറയിലെത്തി.
മെഴുകുംപാറയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്‍ തോട്ടത്തിന്റെ മുകള്‍ഭാഗത്തായുളള വനത്തിലാണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച കൂട്ടംതെറ്റിയ രണ്ട് കാട്ടാനകുട്ടികളും സംഘത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. തിങ്കാളാഴ്ച പുലര്‍ച്ചെ നഗരത്തോട് ചേര്‍ന്ന പ്രദേശത്തിറങ്ങിയ കാട്ടാനകളെ തിങ്കളാഴ്ച വൈകുന്നേരം പാത്രക്കടവില്‍ സൈലന്റ് വാലി ബഫര്‍ സോണിലേക്ക് കയറ്റി വിട്ടെങ്കിലും രാത്രിയോടെ തിരിച്ച് തത്തേങ്ങലത്ത് ജനവാസമേഖലയോട് ചേര്‍ന്ന് വീണ്ടുമിറങ്ങി. ചൊവ്വാഴ്ച ഏറെ ശ്രമപ്പെട്ടാണ് റെയിഞ്ച് ഓഫീസര്‍ ഗണേഷന്റെ നേതൃത്വത്തിലുളള 30ഓളം വരുന്ന വനം വകുപ്പ് ജീവനക്കാര്‍ കാട്ടാനകളെ വീണ്ടും തുരത്തി മെഴുകുംപാറ വനമേഖലയിലേക്ക് കയറ്റിയത്. കാട്ടാനകള്‍ വീണ്ടും നാട്ടിലേക്ക് തിരിച്ചിറങ്ങാനുളള സാധ്യതകള്‍ കൂടുതലായതിനാല്‍ വനം വകുപ്പും, പ്രദേശവാസികളും പ്രദേശത്ത് കാവലിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."