മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ
ആലപ്പുഴ: മയക്കുമരുന്നു കുത്തിവയ്ക്കുന്നവര്‍ക്ക് ശാസ്ത്രീയവും വിജകരവുമായ നൂതന ചികിത്സാ സൗകര്യം ഒരുക്കി ആലപ്പുഴ ജനറല്‍ ആശുപത്രി. ഇവിടുത്തെ ഒ.എസ്.റ്റി (ഒപ്പിയോയിസ് സബ്സ്റ്റിറ്റിയൂഷന്‍ തെറാപ്പി) കേന്ദ്രം വിജയകരമായി മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി.
മയക്കുമരുന്ന് കുത്തിവെയ്പിന് അടിമകളായിരുന്ന അനേകം പേര്‍ ഇതിനകം ചികിത്സ പൂര്‍ത്തിയാക്കി സന്തോഷകരമായ ജീവിതം നയിക്കുന്നു.
ജനറല്‍ ആശുപത്രിയും സംസ്ഥാന എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്നു നടത്തുന്ന കേന്ദ്രത്തില്‍ നിലവില്‍ 85 പേര്‍ ചികിത്സ തുടര്‍ന്നു. സൗജന്യമായ ഈ ചികിത്സാ രീതി ഒപ്പിയോയിസ് സബ്സ്റ്റിറ്റിയൂഷന്‍ തെറാപ്പി എന്നാണ് അറിയപ്പെടുന്നത്.
മയക്കുമരുന്ന് കുത്തിവച്ച് ഇതിന് അടിമയായി തീര്‍ന്നവര്‍ക്ക് ഈ സെന്ററിലെ ചികിത്സയിലൂടെ മയക്കുമരുന്ന് ആസക്തി ഒഴിവാക്കാനാകും.
തുടര്‍ന്ന് സാധാരണ കുടുംബ ജീവിതം നയിക്കുവാനും സാധിക്കുന്നു.ലഹരി വിമുക്താ ചികിത്സാ കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് കുത്തിവയ്ക്കുന്നവരുടെ ചികിത്സ കൂടുതല്‍ സങ്കീര്‍ണ്ണവും അതോടൊപ്പം ചെലവേറിയതുമെന്നിരിക്കെ ഒ.എസ്.റ്റി ചികിത്സ വളരെ ലളിതവും വിജയ സാധ്യത കൂടിയതുമാണ്. ചികിത്സ തേടുന്നവരുടെ സ്വകാര്യത ഉറപ്പ് വരുത്തുന്നതോടൊപ്പം കിടത്തി ചികിത്സ ആവശ്യമില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.
പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടര്‍, കൗണ്‍സിലര്‍, നേഴ്‌സ് മുതലായവരുടെ സേവനം ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും ലഭ്യമാണ്. സൈക്യാടി വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് ചികിത്സ. ഇതേ സൗകര്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും ലഭ്യമാണ്.വിശദവിവരത്തിന് ഫോണ്‍: 04772251404, 9446987694.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."