കാവേരി: കോടതി ഉത്തരവ് തള്ളി കര്‍ണാടക
ബംഗളൂരു : തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കില്ലെന്നു കര്‍ണാടക. മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സുപ്രിംകോടതി ഉത്തരവിനെ കുറിച്ച്
ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി േയാഗത്തിലെ ഉത്തരവ് പാലിക്കേണ്ടെന്ന തീരുമാനം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. സര്‍ക്കാര്‍ രാജിവയ്‌ക്കേണ്ടി വന്നാലും വെള്ളം വിട്ടുനല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളം വിട്ടുനല്‍കേണ്ടെന്ന കാര്യത്തില്‍ കര്‍ണാടക സര്‍ക്കാരിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി ഉത്തരവ് നടപ്പാക്കാന്‍ സാധിക്കുന്നതല്ലെന്ന് മുന്‍ നിയമമന്ത്രി കൂടിയായ വീരപ്പ മൊയ്‌ലി പറഞ്ഞു.
കാവേരി നദിയില്‍നിന്നു തമിഴ്‌നാടിന് 6,000 ക്യുസെക്‌സ് (സെക്കന്‍ഡില്‍ 6,000 ക്യൂബിക് അടി) ജലം കര്‍ണാടക തമിഴ്‌നാടിന് നല്‍കണമെന്നാണ് സര്‍ക്കാരിനോടു സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ബുധനാഴ്ച മുതല്‍ 27 വരെ ഇതേ അളവില്‍ വെള്ളം നല്‍കണം.
കാവേരി നദീജല ട്രൈബ്യൂണല്‍ നിയോഗിച്ച മേല്‍നോട്ട സമിതി 3000 ക്യൂസെക്‌സ് അടി വെള്ളം നല്‍കണമെന്നാണ് നേരെത്തെ അറിയിച്ചിരുന്നത്. അത് മറികടന്നാണ് സുപ്രിംകോടതിയുടെ വിധിയുണ്ടായത്.തിങ്കളാഴ്ച നിശ്ചയിച്ച 3,000 ക്യുസെക്‌സ് വീതം എന്ന പരിധി ഇരട്ടിപ്പിച്ചാണ് കോടതിയുടെ ഉത്തരവ്.
കാവേരി നദീജലത്തിന്റെ പേരില്‍ രണ്ടു സംസ്ഥാനങ്ങളും തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ഒരു മാസത്തിനുള്ളില്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാനും കോടതി കേന്ദ്രസര്‍ക്കാരിനോടു നിര്‍ദേശിച്ചു.
കുടിവെള്ളം ജലസേചന ആവശ്യങ്ങള്‍ക്കായി ബലി അര്‍പ്പിക്കേണ്ട അവസ്ഥയിലാണു സംസ്ഥാന സര്‍ക്കാരെന്നു കര്‍ണാടകയ്ക്കുവേണ്ടിഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ വാദിച്ചു.
മാധ്യമങ്ങളോട് കോടതിയലക്ഷ്യമാകില്ലെന്ന് വെള്ളം നല്‍കാതിരിക്കാനുള്ള തീരുമാനം എന്ന് ചോദിച്ചപ്പോള്‍ രാഷ്ട്രീയ കക്ഷി നേതാക്കള്‍ പറഞ്ഞത് അതിനേക്കാള്‍ പ്രധാനമാണ് കുടിവെളള പ്രശ്‌നമെന്നാണ്.
അതേസമയം സര്‍വകക്ഷി യോഗത്തില്‍ നിന്ന് ബി.ജെ.പി വിട്ട് നില്‍കുകയാണുണ്ടായത്
സാഹചര്യത്തില്‍ ഒരു മാസത്തിനുള്ളില്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാനും കോടതി കേന്ദ്രസര്‍ക്കാരിനോടു നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."