നീലഗിരിയിലെ ടൗണ്‍ പഞ്ചായത്തുകളില്‍ 1,30,257 വോട്ടര്‍മാര്‍
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ 11 ടൗണ്‍ പഞ്ചായത്തുകളില്‍ 1,30,257 വോട്ടര്‍മാര്‍. ടൗണ്‍ പഞ്ചായത്തുകളില്‍ 22,804 വോട്ടര്‍മാരുള്ള കോത്തഗിരി പഞ്ചായത്താണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ മുന്നില്‍.
4,179 വോട്ടര്‍മാര്‍ മാത്രമുള്ള ജഗദള പഞ്ചായത്താണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍. ജില്ലയിലെ മൊത്തം വോട്ടര്‍മാരില്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. ടൗണ്‍ പഞ്ചായത്തുകളിലെ വോട്ടര്‍മാരുടെ കണക്ക് ഇപ്രകാരമാണ്. ഉളിക്കല്‍ പഞ്ചായത്ത് (11094), ദേവര്‍ഷോല പഞ്ചായത്ത് (17,268), കേത്തി പഞ്ചായത്ത് (19,471), കീഴ്കുന്ത പഞ്ചായത്ത് (7,397), നടുവട്ടം പഞ്ചായത്ത് (7,397), അതികരട്ടി പഞ്ചായത്ത് (12,149), ബിക്കട്ടി പഞ്ചായത്ത് (5,555), ഓവാലി പഞ്ചായത്ത് (15,517), സോളൂര്‍ പഞ്ചായത്ത് (7,426). പതിനൊന്ന് ടൗണ്‍ പഞ്ചായത്തുകളിലായി 196 വാര്‍ഡുകളാണുള്ളത്. അഞ്ചു ഗ്രാമപഞ്ചായത്തുകളുള്ള ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂനിയനില്‍ 71,819 വോട്ടര്‍മാരാണുള്ളത്. ശ്രീമധുര പഞ്ചായത്തില്‍ 4,436, മുതുമല പഞ്ചായത്തില്‍ 1,158, മസിനഗുഡി പഞ്ചായത്തില്‍ 6,264, നെല്ലാക്കോട്ട പഞ്ചായത്തില്‍ 23,033, ചേരങ്കോട് പഞ്ചായത്തില്‍ 35,630 എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ കണക്ക്.
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരസഭ, ഓവാലി, നടുവട്ടം, ദേവര്‍ഷോല ടൗണ്‍ പഞ്ചായത്തുകള്‍ തുടങ്ങിയവയുടെ വോട്ടര്‍മാരുടെ കണക്കുകള്‍ പുറത്തിറക്കി. ഗൂഡല്ലൂര്‍ നഗരസഭയില്‍ മൊത്തം 36,171 വോട്ടര്‍മാരാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."