സിദ്ധാര്‍ഥന്റെ അച്ഛന്റെ മൊഴിയെടുക്കാന്‍ സിബിഐ: വയനാട്ടിലെത്തി അന്വേഷണ സംഘം
കല്‍പ്പറ്റ: വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ ഏറ്റെടുത്തത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം വയനാട്ടില്‍ എത്തി പ്രാഥമിക അന്വേഷണം തുടങ്ങി. ഇന്ന് ഉച്ചയോടെ സിബിഐ സംഘം വയനാട് എസ്പി ടി. നാരായണനുമായി സംസാരിച്ചു. സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ച കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവനുമായും സിബിഐ ഉദ്യോഗസ്ഥര്‍ സംസാരിച്ചു. വൈത്തിരി റസ്റ്റ് ഹൗസിലാണ് താല്‍ക്കാലിക ക്യാമ്പ്. ഡല്‍ഹിയില്‍ നിന്ന് ഒരു എസ്പിയുടെ നേതൃത്വത്തില്‍ നാലാംഗ സംഘമാണ് എത്തിയിരിക്കുന്നത്. ഒരാഴ്ച ടീം വയനാട്ടില്‍ ഉണ്ടാകുമെന്നാണ് വിവരം.
അന്വേഷണത്തിന്റെ ഭാഗമായി സിദ്ധാര്‍ഥന്റെ അച്ഛന്റെ മൊഴി ചൊവ്വാഴ്ച എടുക്കും. സിദ്ധാര്‍ത്ഥന്റെ അച്ഛന് ജയപ്രകാശിനോട് ചൊവ്വാഴ്ച വരാനാണ് സിബിഐ നിര്‍ദേശം. കല്‍പ്പറ്റ പൊലീസ് വഴിയാണ് ഇക്കാര്യം സിദ്ധാര്‍ത്ഥന്റെ കുടുംബത്തെ അറിയിച്ചത്. കോളജിലെ ഹോസ്റ്റല്‍ അടക്കം സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."