HOME
DETAILS
MAL
വികസന സെമിനാര്‍ നടത്തി
backup
September 21 2016 | 23:09 PM
വടകര: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാലയ വികസന സെമിനാര്‍ നടത്തി. സെമിനാര്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മോഹനന് അധ്യക്ഷനായി.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പി.കെ കൃഷ്ണദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്. ബാലറാം, വാര്‍ഡ് മെമ്പര്‍ റീന, മദര്‍ പി.ടി.എ പ്രസിഡന്റ് ബിന്ദു, ഹെഡ്മാസ്റ്റര് ടി.വി രമേശന്, മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ടി.വി ബാലകൃഷ്ണന് നമ്പ്യാര്‍, പി.ടി.എ പ്രസിഡന്റ് കെ. ഭാസ്കരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."