HOME
DETAILS

ഭക്ഷ്യസുരക്ഷാ ഓഫിസുകള്‍: തീരുമാനമായി; കെട്ടിടങ്ങളായില്ല

  
backup
September 21 2016 | 23:09 PM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d



മലപ്പുറം: ഭക്ഷ്യവകുപ്പിനു കീഴില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ ഓഫിസുകള്‍ തുടങ്ങാന്‍ തീരുമാനമായിട്ടു മാസങ്ങളായെങ്കിലും ഇവയ്ക്കു കെട്ടിടങ്ങളായില്ല. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട പരിശോധനകള്‍ കര്‍ശനമാക്കുന്നതന്റെ ഭാഗമായാണ് ജില്ലയില്‍ 16 നിയോജക മണ്ഡലങ്ങളിലും സബ് ഓഫിസുകള്‍ തുടങ്ങാന്‍ ഉത്തരവായിരുന്നത്.
ജില്ലയിലെ ആയിരക്കണക്കിനു ഭക്ഷണശാലകളിലും മറ്റു കച്ചവട സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കാറുണ്ട്. ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫിസിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കാറുള്ളത്. എന്നാല്‍, ഉദ്യോഗസഥരുടെ അഭാവംമൂലം ഈ പരിശോധ പലപ്പോഴും കര്‍ശനമായി നടക്കാറില്ല. ഇതിനു പരിഹാരാമായാണ് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ ഓഫിസുകള്‍ തുടങ്ങാന്‍ ധാരണയായിരുന്നത്.
അതേസമയം, ഓഫിസുകളിലേക്കുള്ള വിവിധ തസ്തികകളിലേക്കു ജീവനക്കാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. നാലിടങ്ങളില്‍ മാത്രമാണ് ഇതുവരെ കെട്ടിടം കണ്ടെത്തിയിട്ടുള്ളത്. ഓഫിസര്‍മാരെത്തിയാല്‍ ഇരിക്കാന്‍പോലും സ്ഥലമില്ലെന്നതാണ് അവസ്ഥ. ജില്ലാ ഓഫിസും മലപ്പുറം സര്‍ക്കിള്‍ ഓഫിസും സിവില്‍സ്റ്റേഷനിലെ ഒരു കെട്ടിടത്തിലാണുള്ളത്. 16 ഓഫിസുകളിലേക്കുള്ള ക്ലര്‍ക്കുമാര്‍ എത്തിയതോടെത്തന്നെ ഓഫിസില്‍ നിന്നുതിരിയാന്‍ ഇടമില്ല. സര്‍ക്കാര്‍ നല്‍കുന്ന വാടകയ്ക്കു മുറി കിട്ടാനില്ലാത്തതിനാലാണ് ഓഫിസ് തുടങ്ങാന്‍ സാധിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.
ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ കാലങ്ങളായി തുടരുന്ന ജീവനക്കാരുടെ ക്ഷാമത്തിനു പരിഹാരമുണ്ടാകാത്തതിനാല്‍ ഫീല്‍ഡ് പരിശോധനകളെയും കാര്യമായി ബാധിക്കുന്നുണ്ട്. ജില്ലയ്ക്ക് ആവശ്യമുള്ളതിന്റെ പകുതി ജീവനക്കാര്‍പോലുമില്ല. ഒരു സര്‍ക്കിള്‍ ഓഫിസര്‍ക്ക് നാലോ അഞ്ചോ സര്‍ക്കിളുകള്‍വരെ നോക്കേണ്ട അവസ്ഥയുണ്ട്. ഹോട്ടല്‍ ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ മാറ്റമില്ലാത്തതിനു കാരണവും ഇതുതന്നെയാണ്.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago