HOME
DETAILS

വാഹന പാര്‍ക്കിങ്ങിന് സൗകര്യമില്ല; ഗതാഗതക്കുരുക്കില്‍ അരീക്കോട്

  
backup
September 21 2016 | 23:09 PM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%97%e0%b4%95





അരീക്കോട്: വാഹനങ്ങളുടെ പെരുപ്പം മൂലം വീര്‍പ്പുമുട്ടുന്ന അരീക്കോട് ടൗണിന്റെ കുരുക്കഴിക്കാന്‍ ട്രാഫിക് പരിഷ്‌കരണം വേണമെന്ന ഏറെ നാളത്തെ ആവശ്യത്തിനു അറുതിയാവുന്നു. ദിനേനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ കൊണ്ട് യാത്രക്കാരും കമ്പോള സ്ഥാപനങ്ങളും ബുദ്ധിമുട്ട് നേരിടുകയാണ്.
പൊതു മേഖലയിലും സ്വകാര്യ മേഖലയിലും നല്ല ഒരു ആശുപത്രി പോലുമില്ലാത്ത അരീക്കോട് നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സ് ചീറി പായേണ്ടി വന്നാല്‍ പോലും ഏറെ സമയം നഗരത്തിന്റെ കുരുക്കില്‍ അകപ്പെടുന്ന അവസ്ഥയാണുള്ളത്. ട്രാഫിക് പരിഷ്‌കരണം ചര്‍ച്ച ചെയ്യുന്നതിനായി അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഇന്ന് പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കുന്നുണ്ട്.
    നിലമ്പൂര്‍, മഞ്ചേരി, കൊണ്ടോട്ടി, കോഴിക്കോട്, മുക്കം ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിനു വാഹനങ്ങളാണു ദിവസവും അരീക്കോട്  വഴി കടന്ന് പോവുന്നത്.
പൊതു മേഖലയില്‍ അടക്കം പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ രാവിലെയും വൈകീട്ടും വിദ്യാര്‍ഥികള്‍ കൂടി നിറയുന്നതോടെ ടൗണ്‍ വീര്‍പ്പ് മുട്ടുകയാണ്.
ടൗണില്‍ വാഹന പാര്‍ക്കിങിനു സൗകര്യമില്ലാത്തതാണു തിരക്കിലകപ്പെടാനുള്ള പ്രധാന കാരണം. ബസ്സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിക്കുന്ന റോഡും പുറത്തിറങ്ങുന്ന റോഡും ഒരു പോലെ തിരക്കായതിനാല്‍ കാല്‍നട യാത്രക്കാര്‍ക്ക് വഴി നടക്കാന്‍ പോലും സാധിക്കുന്നില്ല.
മുക്കം റോഡില്‍ നിന്ന് പൊലിസ് സ്റ്റേഷന്‍ റോഡും എം.എസ്.പി ക്യാംപ് റോഡും തിരക്കില്‍ തന്നെയാണ്. മെയിന്‍ റോഡിന്റെ ഒരു വശത്തും ബസ് സ്റ്റാന്‍ഡിന്റെ മുന്‍ വശത്തും ഓട്ടോ പാര്‍ക്കിങ് കൂടി ആയതോടെ ബസുകള്‍ക്ക് സ്റ്റാന്‍ഡില്‍ നിന്ന് പുറത്തിറങ്ങാന്‍ അധികം സമയം എടുക്കേണ്ടി വരുന്നു.
പുറമെ നിന്ന് ടൗണില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് ടൗണിനു പുറത്ത് പാര്‍ക്കിങ് സൗകര്യമൊരുക്കി  വണ്‍ വേ സംവിധാനിക്കുകയും ചോല കുണ്ടന്‍ ബില്‍ഡിങ് റോഡ് വഴി ബസുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന പഴയ രീതി കൂടി അവലംഭിച്ചാല്‍ ഒരു പരിധി വരെ മെയിന്‍ റോഡിലെ തിരക്കുകള്‍ ഒഴിവാക്കാനാകും.
പൊലിസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വ്യാപാരികള്‍, തൊഴിലാളി സംഘടനാ നേതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇന്ന് രാവിലെ 11ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ട്രാഫിക് പരിഷ്‌കരണ ആലോചനാ യോഗത്തില്‍ പങ്കെടുക്കും.
വണ്‍ വേ സംവിധാനം തന്നെയാണു യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago