HOME
DETAILS
MAL
വെള്ളത്തുവല്‍ പവര്‍ഹൗസിലേക്കുള്ള പെന്‍സ്റ്റോക്ക് പൈപ്പില്‍ വന്‍ചോര്‍ച്ച
backup
September 22 2016 | 09:09 AM
തൊടുപുഴ: ഇടുക്കി ചെങ്കുളം അണക്കെട്ടിന്റെ ഭാഗമായ വെള്ളത്തുവല്‍ പവര്‍ഹൗസിലേക്കുള്ള പെന്‍സ്റ്റോക്ക് പൈപ്പില്‍ വന്‍ചോര്‍ച്ച. സേഫ്റ്റി വാള്വിലാണ് ചോര്‍ച്ച കണ്ടെത്തിയത്.
ഇന്നു രാവിലെയാണ് നാട്ടുകാര്‍ ചോര്‍ച്ച കണ്ടെത്തിയത്. തുടര്‍ന്ന് കെഎസ്ഇബി അധികൃതരെ അറിയിക്കുകയായിരുന്നു.
പെന്‍സ്റ്റോക്ക് പൈപ്പിലേക്ക് വെള്ളം തുറന്നുവിടുന്ന സെര്‍ജി ടാങ്കിലും ചോര്‍ച്ചയുണ്ട്. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. ടാങ്ക് തകര്‍ന്നാല്‍ വന്‍ ദുരന്തമാകും ഉണ്ടാകുക.
2007ല്‍ പന്നിയാര്‍ പവര്‍ഹൗസില്‍ സേഫ്റ്റി വാല്‍വ് തകര്‍ന്ന് എട്ടുപേര്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."