HOME
DETAILS
MAL
ആയുധധാരികള്‍ നാവികാസ്ഥാനത്ത് കടന്നെന്ന് സംശയം; മുംബൈയില്‍ അതീവ ജാഗ്രത
backup
September 22 2016 | 10:09 AM
മുംബൈ: ആയുധധാരികള്‍ ഉറാന് നാവികാസ്ഥാനത്ത് കടന്നതായുള്ള സംശയത്തെ തുടര്‍ന്ന് മുംബൈയില്‍ അതീവ ജാഗ്രത.
കറുത്ത വേഷമിട്ട ആയുധധാരികളെ കണ്ടെന്ന് ഒരു സംഘം വിദ്യാര്‍ഥികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.
ഐഎന്‍സ് അഭിമന്യൂ ബേസിനടുത്താണ് ആയുധധാരികളെ കണ്ടത്. നാലുപേരുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ അറിയിച്ചത്.
മുംബൈ പൊലിസും നാവിക സേനയും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്.
ഭീകരവിരുദ്ധ സേനയും തിരച്ചില്‍ നടത്തുന്നുണ്ട്.
മുംബൈയില്‍നിന്ന് അന്‍പതു കിലോമീറ്റര്‍ അകലെയാണ് ഉറാന് നാവിക ബേസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."