HOME
DETAILS

ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന് ഇന്ന് തുടക്കം

  
backup
September 22 2016 | 19:09 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-8

സ്വന്തം ലേഖകന്‍


കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ 9.30ന് കടവ് റിസോര്‍ട്ടില്‍ ദേശീയ നിര്‍വാഹക സമിതി യോഗത്തോടെയാണ് മൂന്നുദിവസത്തെ സമ്മേളനം ആരംഭിക്കുക. ഉച്ചകഴിഞ്ഞ് ദേശീയ ഭാരവാഹികള്‍, വിവിധ സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാര്‍, ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍ എന്നിവരുടെ യോഗവും നടക്കും. തുടര്‍ന്ന് രാത്രി 8.30ന് നടി മഞ്ജു വാര്യരുടെ മോഹിനിയാട്ടം അരങ്ങേറും. സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി 24ന് കോഴിക്കോട്ടെത്തും. 25ന് വൈകീട്ടുവരെ അദ്ദേഹം കോഴിക്കോട്ടുണ്ടാവും. സമ്മേളനത്തില്‍ പങ്കെടുക്കാനായി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്നലെ കോഴിക്കോട്ടെത്തി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 1700 ഓളം പ്രതിനിധികള്‍ സമ്മേളനത്തിനായെത്തും.


പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ പ്രധാനവേദിയായ സ്വപ്നഗരിയില്‍ നാളെ രാവിലെ ആരംഭിക്കും. ഉച്ചയ്ക്ക് 12 ന് ബി.ജെ.പിയുടെ രാഷ്ട്രീയ ചരിത്രം ഉള്‍ക്കൊള്ളുന്ന എക്‌സിബിഷന്‍ ആരംഭിക്കും. വൈകുന്നേരം മൂന്നിന് കടപ്പുറത്ത് പൊതുസമ്മേളനം നടക്കും. മലബാറിലെ ആറ് ജില്ലകളില്‍ നിന്നായി പത്തുലക്ഷം പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് നേതൃത്വം അവകാശപ്പെട്ടു. പ്രധാനമന്ത്രി, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
24ന് രാത്രി സ്വപ്നഗരിയില്‍ കേരളത്തിന്റെ ചരിത്രവും സാംസ്‌കാരിക തനിമയും വിളിച്ചോതുന്ന ദൃശ്യാവിഷ്‌കാരം അരങ്ങേറും. 25ന് രാവിലെ ഒന്‍പതിന് സ്വപ്നഗരിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ നഗറില്‍ ദേശീയ കൗണ്‍സില്‍ യോഗം നടക്കും. ഉച്ചയ്ക്ക് 2500 പേര്‍ക്ക് ഓണസദ്യ ഒരുക്കും.


തുടര്‍ന്ന് വൈകുന്നേരം മൂന്നിന് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്‍മശതാബ്ദി ആഘോഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. പ്രധാനവേദിയായ സ്വപ്നഗരിയില്‍ പ്രധാനമന്ത്രിയ്ക്കും പാര്‍ട്ടി അധ്യക്ഷനും പ്രത്യേക ഓഫിസ്, രണ്ട് മെഡിക്കല്‍ സെന്റര്‍, രണ്ട് മീഡിയാ കൗണ്ടര്‍, രണ്ട് ഭക്ഷണശാല എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം നടക്കുന്ന ബീച്ചിലെ കെ.ജി മാരാര്‍ നഗറില്‍ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ പതാക ഉയര്‍ത്തി.
ജമ്മുകശ്മിര്‍ വിഷയം, അതിര്‍ത്തിയില്‍ തുടരുന്ന ഭീകരാക്രമണം, വിലക്കയറ്റം, ഗോവധം, ദലിത് പ്രക്ഷോഭം, യു.പിയിലും ഗുജറാത്തിലും ആസന്നമായ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍, ബീഹാറിലുള്‍പ്പെടെ നേരിട്ട തിരിച്ചടി എന്നിവ ഇന്നു നടക്കുന്ന ദേശീയ നേതൃയോഗത്തില്‍ ചര്‍ച്ചയാവും. അതേസമയം നാളെ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിനിധികള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരമില്ല. എസ്.പി.ജി നിയന്ത്രണത്തില്‍, പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയാണ് ദേശീയ നേതാക്കള്‍ മൂന്ന് ദിവസം കോഴിക്കോട്ട് തങ്ങുക. എണ്‍പത് ശതമാനം കേന്ദ്രമന്ത്രിമാര്‍ എത്തുന്നതോടെ കേന്ദ്രഭരണം മൂന്ന് ദിവസം കോഴിക്കോട്ടു നിന്നാവും നിയന്ത്രിക്കപ്പെടുക. പ്രധാനമന്ത്രിയുടെ ഓഫിസ് സൗകര്യമുള്‍പ്പെടെ വിപുലമായ സംവിധാനം ഇവന്റ്മാനേജ്‌മെന്റ് ടീം സജ്ജമാക്കിയിട്ടുണ്ട്. അതിര്‍ത്തിയിലെ ഭീകര ആക്രമണവും ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അക്രമങ്ങളും മങ്ങലേല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സര്‍ക്കാരിനും പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ആയുധങ്ങള്‍ സ്വരുക്കൂട്ടലാകും കൗണ്‍സില്‍ യോഗത്തിന്റെ മുഖ്യ ലക്ഷ്യം.


സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെയുള്ള വിമര്‍ശനങ്ങള്‍ പ്രതിരോധിക്കാന്‍ വിശ്വസ്തരെ രംഗത്തിറക്കിയാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ കരുനീക്കം. അരുണ്‍ ജയ്റ്റ്‌ലി, രാജ്‌നാഥ്‌സിങ്, റാം മാധവ്, പ്രകാശ് ജാവ്‌ദേക്കര്‍, രാജീവ് പ്രതാപ് റൂഡി തുടങ്ങിയവരാവും ദേശീയ നിര്‍വാഹക സമിതിയിലും ദേശീയ കൗണ്‍സിലിലും മോദിക്കുവേണ്ടി നിലകൊള്ളുക. കശ്മിര്‍ വിഷയം സമ്മേളനത്തെ ബാധിക്കില്ലെന്നും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ദേശീയസെക്രട്ടറി എച്ച് രാജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago