പുതിയത്തുപുറായ്-പൊറ്റമ്മല്‍മാട് റോഡ് യാഥാര്‍ഥ്യമാകുന്നു
തേഞ്ഞിപ്പലം: പെരുവള്ളൂര്‍-എ.ആര് നഗര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുതിയത്തുപുറായ്- പൊറ്റമ്മല്‍മാട് റോഡ് യാഥാര്‍ഥ്യമാകുന്നു. റോഡിന് വള്ളിക്കുന്ന്, വേങ്ങര എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ട് കോടി രൂപ അനുവദിച്ചു.
വള്ളിക്കുന്ന് എം.എല്‍.എ പി.അബ്ദുല്‍ഹമീദ് ഒരു കോടി രൂപയും വേങ്ങര എം.എല്‍.എ പി.കെ കുഞ്ഞാലിക്കുട്ടി ഒരു കോടി രൂപയും അനുവദിച്ച് കൊണ്ടുള്ള രേഖ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം മാസ്റ്റര്‍ക്കും പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഇസ്മായില്‍ കാവുങ്ങലിനും എം.എല്‍.എമാര്‍ നല്കി.
ഏറെ കാലമായി ഇരുപഞ്ചായത്തിലെയും ജനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന റോഡ് നബാര്‍ഡ്, സഡക് യോചന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഇസ്മായില്‍ കാവുങ്ങലിന്റെയും ഡിവിഷന് മെമ്പറും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ കലാം മാസ്റ്ററുടേയും അവസരോചിത ഇടപെടലുണ്ടായത്.
എ.ആര് നഗര്‍, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.
നാട്ടുകാരുടെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാകുന്നതിലുള്ള സന്തേഷത്തിലാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."