HOME
DETAILS
MAL
പശ്ചിമബംഗാള്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം; സി.പി.എം പ്രവര്ത്തകന് കൊല്ലപ്പെട്ടു
backup
April 21 2016 | 06:04 AM
കൊല്‍ക്കത്ത:പശ്ചിമബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപകസംഘര്‍ഷം.വോട്ടെടുപ്പിന് തൊട്ടുമുന്‍പ് മുര്‍ഷിദാബാദില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ബോംബാക്രമണത്തില്‍ സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടു. കൂടാതെ നദിയ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി ബുത്ത് പിടിച്ചുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. വോട്ടെടുപ്പ് ആരംഭിച്ചത് മുതല്‍ സിപിഎം പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടി.
കൊല്‍ക്കത്തയിലെ ഏഴ് മണ്ഡലങ്ങള്‍ അടക്കം 62 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 34 സ്ത്രീകളുള്‍പ്പെടെ 418 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുള്ള മൂന്നാം ഘട്ടത്തില്‍ 1.37 കോടി വോട്ടര്‍മാരാണ് വിധി നിര്‍ണ്ണയിക്കുക. വന്‍ സുരക്ഷയോടെയാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് നടക്കുന്നത്. 75000 കേന്ദ്രസേനയേയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."