ശ്രീകൃഷ്ണപുരം പഞ്ചായത്തില്‍ 12.58 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
ശ്രീകൃഷ്ണപുരം: 2016-17 സാമ്പത്തിക വര്‍ഷത്തേക്ക് 125858050 രൂപ അടങ്കല്‍ വരുന്ന പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. പ്ലാന്‍ ഗ്രാന്റ് ഇനത്തില്‍ 41818000 രൂപയും മെയിന്റിനന്‍സ് ഗ്രാന്റ് ഇനത്തില്‍ 3870000 രൂപയും ഉള്‍പ്പെടുന്നതാണ് പദ്ധതി. മറ്റ് വിഭവ സ്രോതസുകളില്‍ നിന്ന് പ്രതീക്ഷിക്കുന്ന 8.01 കോടി രൂപ കൂടി ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ക്ഷീര കാര്‍ഷിക മേഖലക്ക് 42 ലക്ഷം രൂപയും നാടന്‍ കോഴി മുട്ടയുടെ ലഭ്യതക്ക് വേണ്ടി അൂട്ടങ്ങള്‍ വഴിയുള്ള കോഴി വളര്‍ത്തല്‍ പദ്ധതിക്ക് 39 ലക്ഷം രൂപയും സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി 10.5 ലക്ഷം രൂപയും വകയിരുത്തി.
കാരാകുര്‍ശ്ശി പഞ്ചായത്തില്‍ ഖാദി നെയ്ത്ത് തൊഴില്‍ കേന്ദ്രം ആരംഭിക്കുന്നതിന് 32 ലക്ഷം രൂപയും മാറ്റി വെച്ചു. പച്ചക്കറി കര്‍ഷക ഗ്രൂപ്പുകള്‍ക്ക് യന്ത്ര സാമഗ്രികള്‍ വാങ്ങുന്നതിന് ആറു ലക്ഷം രൂപയും ഉല്‍പ്പാദന മേഖലയില്‍ മാറ്റി വെച്ചിട്ടുണ്ടണ്ട്.
സേവന മേഖലയില്‍ ഭവന പദ്ധതികള്‍ക്കായി 7.53 കോടി രൂപയാണ് വകയിരിത്തിയത്. വെള്ളിനേഴി പഞ്ചായത്തില്‍ ത്രിതല പഞ്ചായത്തുകളുടെയും കേരള സര്‍ക്കാറിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഗ്യാസ് ക്രമിറ്റോറിയത്തിന് ബ്ലോക്ക് വിഹിതമായി അഞ്ചു ലക്ഷം രൂപയും വകയിരുത്തി. പ്ലാസ്റ്റിക് നിര്‍മാര്‍ജനം ലക്ഷ്യമിട്ട് പൂക്കോട്ട്കാവ് പഞ്ചായത്തില്‍ 20 ലക്ഷം രൂപ അടങ്കല്‍ നിശ്ചയിച്ച് കൊണ്ടണ്ടുള്ള പ്ലാസ്റ്റിക് ഷെഡിങ് യൂനിറ്റിന് അനുമതി ലഭിച്ചിട്ടുണ്ടണ്ട്. പ്രധാന ജങ്ഷനുകളായ കടമ്പഴിപ്പുറം ആശുപത്രി ജങ്ഷന്‍, തിരുവാഴിയോട് എന്നിവിടങ്ങളില്‍ പൊതു ശൗചാലയം നിര്‍മിക്കുന്നതിന് 22 ലക്ഷം രൂപ നീക്കിവച്ചു.
സ്വാന്തന പരിചരണ വിഭാഗമായ സമന്വയക്ക് 19 ലക്ഷം രൂപയും ലാബ് വിപുലീകരണം, ഫിസിയോതെറാപ്പി യൂനിറ്റ് ആരംഭം, അടിസ്ഥാന സൗകര്യം വിപുലീകരിക്കല്‍ എന്നിവക്കായി 18.5 ലക്ഷം രൂപയും മാറ്റി വച്ചിട്ടുണ്ടണ്ട്. അങ്കണ്‍വാടി കെട്ടിട നിര്‍മാണം, നവീകരണം എന്നിവക്ക് 30 ലക്ഷം രൂപയും മാറ്റി വച്ചു. പട്ടിക ജാതി കോളനി കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് സായാഹ്ന ക്ലാസുകള്‍ ആരംഭിക്കാന്‍ 8 ലക്ഷം രൂപയും കാരാകുര്‍ശ്ശിയില്‍ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലുകള്‍ വിപുലീകരണത്തിന് 5.58 രൂപയും വകയിരുത്തി.
ശ്രീകൃഷ്ണപുരം പഞ്ചായത്തില്‍ വൃദ്ധ ജനങ്ങള്‍ക്ക് താമസ കെട്ടിട നിര്‍മാണത്തിന് 11 ലക്ഷം രൂപയും കടമ്പഴിപ്പുറത്ത് അന്ധര്‍ക്കുള്ള തൊഴില്‍ കേന്ദ്രത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 2.5 ലക്ഷംരൂപയും വകയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."