HOME
DETAILS
MAL
ലാവലിന്‍: കേസ് പരിഗണിക്കുന്നത് നവംബര്‍ ഒന്‍പതിലേക്ക് മാറ്റി
backup
September 23 2016 | 07:09 AM
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെട്ട എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. പിണറായി വിജയനെ വെറുതെവിട്ട സിബിഐ കോടതി വിധി ചോദ്യം ചെയ്ത് വിജിലന്‍സ് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതാണ് ഹൈക്കോടതി മാറ്റിവച്ചത്.
ഇതു നാലാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്. കേസ് നവംബര്‍ ഒന്‍പതിന് കോടതി വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ഓഗസ്റ്റില്‍ കേസില്‍ വാദം കേള്‍ക്കുന്നതിന് ഒരു മാസത്തെ സമയം നീട്ടി നല്‍കണമെന്ന സിബിഐയുടെ ആവശ്യത്തെ തുടര്‍ന്നാണ് കേസ് ഇന്നത്തേക്കു മാറ്റിയത്. കേസില്‍ സിബിഐക്കു വേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് ഹാജരാകാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കേസ് മാറ്റിവയ്ക്കാന്‍ സിബിഐ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."