HOME
DETAILS
MAL
ഉറി ആക്രമണം കശ്മിരിനുള്ള പ്രതികരണമാകാമെന്ന് നവാസ് ശരീഫ്
backup
September 24 2016 | 20:09 PM
ലണ്ടന്‍: കശ്മിരില്‍ ഇന്ത്യയുടെ അതിക്രമങ്ങള്‍ക്കെതിരേ നടന്ന പ്രതിപ്രവര്‍ത്തനമാകാം ഉറിയിലെ ആക്രമണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. ഉറി ആക്രമണത്തില്‍ തെളിവില്ലാതെ ഇന്ത്യ പാകിസ്താനെതിരേ കുറ്റം ആരോപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശരീഫ്. ഏതെങ്കിലും വിധത്തിലുള്ള അന്വേഷണം നടത്താതെയാണ് ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുന്നത്. കശ്മിരില്‍ 108 പേര് ഇതുവരെ കൊല്ലപ്പെട്ടെന്നും 150 പേര് അന്ധരായെന്നും ആയിരങ്ങള്‍ക്ക് പരുക്കേറ്റെന്നും നവാസ് ശരീഫ് പറഞ്ഞു. കശ്മിരില്‍ നടന്ന കൊലപാതകങ്ങളെ കുറിച്ച് ഇന്ത്യ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."