ഫൊറോന പള്ളിയില്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ വേറിട്ട മാതൃക
മാള: ഭക്തിയുടെ നിറവില്‍ മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന പള്ളിയില്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ വേറിട്ട മാതൃക. പള്ളിയിലെ ഊട്ടുതിരുനാളിന്റെ ഭാഗമായാണ് ജൈവ പച്ചക്കറികൃഷിയുടെ വേറിട്ട മാതൃക സൃഷ്ടിച്ചിരിക്കുന്നത്. ഊട്ടുതിരുനാളിന് സദ്യ ഒരുക്കുന്നതിനുള്ള പച്ചക്കറികള്‍ പൂര്‍ണമായി ഇടവകയിലെ കുടുംബങ്ങളിലാണ് വിളയിച്ചെടുത്തിരിക്കുന്നത്. ഇടവകയിലെ 37 കുടുംബയൂനിറ്റുകളിലെ 1500 ഓളം കുടുംബങ്ങളിലാണ് വ്യാപകമായി ജൈവകൃഷി ചെയ്തിരിക്കുന്നത്. അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമായി ഊട്ടുതിരുനാളിനെ മാറ്റുകയാണ് ഇടവകാംഗങ്ങള്‍. വൈവിധ്യങ്ങളാല്‍ സമ്പന്നമായ പച്ചക്കറികളാണ് ഓരോ യൂനിറ്റും മത്സരാടിസ്ഥാനത്തില്‍ വിളയിച്ചത്. പച്ചക്കറികളും കിഴങ്ങു വര്‍ഗങ്ങളും അടക്കമുള്ള എല്ലാ ഇനങ്ങളും വിളയിച്ചെടുത്തു. ഏതാനും മാസം മുന്‍പാണ് 1500 കുടുംബങ്ങളിലേക്കും ഫൊറോന പള്ളിയിലെ കുടുംബസമ്മേളനം കേന്ദ്ര സമിതിയുടെ നേതൃത്വത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തതെന്ന് ഫൊറോന വികാരി ഫാ.പയസ് ചിറപ്പണത്ത് പറഞ്ഞു. ഊട്ടുനേര്‍ച്ചക്ക് വേണ്ടി വിളയിച്ചെടുത്ത പച്ചക്കറിയില്‍ ശേഷിക്കുന്നവ ലേലം ചെയ്ത് വില്‍പ്പന നടത്തി ലഭിക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."