HOME
DETAILS

ജില്ലാ വികസന സമിതി യോഗം കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് എം.എല്‍.എമാര്‍

  
backup
September 25, 2016 | 1:53 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%95


കൊച്ചി: മഴ കുറഞ്ഞതിനെത്തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍ നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതിയോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. പിറവം പ്ലാന്റിലെ തകരാറുകള്‍ മൂലം പടിഞ്ഞാറന്‍ മേഖലയില്‍ പലപ്പോഴും കുടിവെള്ളം മുടങ്ങുന്ന സ്ഥിതിയാണെന്നും ഉദയംപേരൂര്‍, തൃപ്പൂണിത്തുറ, കുമ്പളം തുടങ്ങിയ മേഖലകളിലായി ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുന്ന സ്ഥിതിയാണെന്ന് എം സ്വരാജ് എം.എല്‍.എ പറഞ്ഞു. ജില്ലയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ഒക്‌ടോബര്‍ മൂന്നിന് രാവിലെ 11ന് ചേരുമെന്ന് അധ്യക്ഷനായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു.
ജില്ലയില്‍ അപകടസ്ഥിതിയിലുള്ള മരങ്ങളുടെ പട്ടിക ഗ്രാമപഞ്ചായത്ത് തലത്തില്‍ തയാറാക്കിയിട്ടുണ്ടെന്ന് ആസൂത്രണ സമിതി ഓഫീസര്‍ സാലി ജോസഫ് അറിയിച്ചു. കലക്ടറേറ്റ് ജംഗ്ഷന്‍, ഈച്ചമുക്ക് എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഭൂഗര്‍ഭപാത യുടെ സാധ്യത പരിശോധിക്കണമെന്ന പി.ടി തോമസ് എം.എല്‍.എയുടെ കഴിഞ്ഞ യോഗത്തിലെ നിര്‍ദേശത്തെക്കുറിച്ച് വിശദമായി പഠിക്കുന്നതിന് യോഗം തീരുമാനിച്ചു. ഇടക്കൊച്ചി അരൂര്‍ പാലത്തിന് ബലക്ഷയമില്ലെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് പ്രതിനിധി അറിയിച്ചു.
റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ നടപടി സ്വീകരിച്ചുവരുകയാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു.  പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടത്തിന് സമീപമുളള ലൈറ്റ് സംവിധാനം അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തന സജ്ജമാക്കണമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ നിര്‍ദേശിച്ചു. പെരിയാര്‍ വാലി കനാലിലൂടെ വെള്ളം തുറന്നുവിടണമെന്ന് വി.പി സജീന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.     മുവാറ്റുപുഴ നഗത്തിലേക്കു കുടിവെള്ളമെത്തിക്കുന്ന ജലസംഭരണിയുടെ സമീപം ഭിത്തിയിടിഞ്ഞ് അപകടാവസ്ഥയിലാണെന്ന് എല്‍ദോ ഏബ്രഹാം എം.എല്‍.എ പറഞ്ഞു. അവിടത്തെ ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ വീഴ്ച ഉണ്ടെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മഞ്ഞള്ളൂരില്‍ അടുത്തിടെ തുറന്ന കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കണം. ജില്ലയിലെ പ്രധാന ജങ്ഷനുകളില്‍ വരുന്ന ട്രാഫിക് പരിഷ്‌കരണങ്ങള്‍ ജനങ്ങള്‍ക്ക് ദോഷകരമാണെങ്കില്‍ പുനരാലോചിക്കണമെന്ന് എം സ്വരാജ് നിര്‍ദേശിച്ചു. കരിങ്ങാച്ചിറയില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന വാഹന പരിശോധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ നോക്കണമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ നിര്‍ദേശിച്ചു. എന്നാല്‍ വാഹന പരിശോധനക്കായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും വസ്തുവിന്റെ കൈമാറ്റം വൈകുന്നതാണ് പരിശോധന നിരത്തിനരികിലാക്കാന്‍ കാരണമെന്നും ആര്‍.ടി.ഒ പി. എച്ച്. സാദിക്ക് അലി വ്യക്തമാക്കി.
യോഗത്തില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അധ്യക്ഷനായിരുന്നു. അനൂപ് ജേക്കബ് എംഎല്‍എ, എം സ്വരാജ് എംഎല്‍എ, എല്‍ദോ ഏബ്രഹാം എം.എല്‍.എ, വി. പി. സജീന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, എഡിഎം സി. കെ. പ്രകാശ്, ജില്ലാ ആസൂത്രണ സമിതി ഓഫീസര്‍ സാലി ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍ കെ. എം. ബാബു തുടങ്ങിയവരും വകുപ്പു മേധാവികളും പ്രതിനിധികളും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗോൾഡൻ സാലറി'ക്ക് യോഗ്യതയുള്ള ഏക വിദേശതാരം റൊണാൾഡോ മാത്രം: സഊദി മുൻ കായികമന്ത്രി

Football
  •  25 days ago
No Image

'ശബരിമല സ്വര്‍ണക്കൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?'; രാഹുലിനെതിരായ പരാതിയില്‍ അതിജീവിതയെ അപമാനിച്ച് ശ്രീലേഖ

Kerala
  •  25 days ago
No Image

ദേശീയ ദിനാഘോഷം: സ്റ്റണ്ട്, സ്പ്രേ, ഓവർക്രൗഡിംഗ്, അനധികൃത മോഡിഫിക്കേഷൻ എന്നിവ പാടില്ല; റാസ് അൽ ഖൈമയിൽ കർശന സുരക്ഷാ പരിശോധന

uae
  •  25 days ago
No Image

സീബ്രാ ലൈനിൽ പേടിപ്പിച്ചാൽ ലൈസൻസ് പോകും: കാൽനടക്കാർക്ക് പ്രഥമാവകാശം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala
  •  25 days ago
No Image

വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ പരുക്കേറ്റ നാഷനല്‍ ഗാര്‍ഡ് അംഗം മരിച്ചു; വെടിയുതിര്‍ത്തയാള്‍ അഫ്ഗാനില്‍ യു.എസിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍

National
  •  25 days ago
No Image

'വണ്ടർകിഡ്' കാബ്രാളിൻ്റെ ഗോൾഡൻ ടച്ചിൽ ചരിത്രം കുറിച്ച് പോർച്ചുഗൽ; ഫിഫ അണ്ടർ-17 ലോകകപ്പ് കിരീടം പറങ്കിപ്പടക്ക്

Football
  •  25 days ago
No Image

14-കാരിയോട് ലൈംഗികാതിക്രമം, പ്രതിക്ക് 4 വർഷം കഠിനതടവ്

crime
  •  25 days ago
No Image

രാഹുല്‍ എവിടെയെന്ന് മാധ്യമ പ്രവര്‍ത്തകര്‍; താന്‍ അദ്ദേഹത്തിന്റെ പി.എ അല്ലെന്ന മറുപടി നല്‍കി വി.കെ.ശ്രീകണ്ഠന്‍ എം.പി

Kerala
  •  25 days ago
No Image

5 വയസുള്ള കുട്ടിയെ സ്വന്തം അമ്മാവനും അമ്മായിയും 90,000 രൂപയ്ക്കു വിറ്റു; ഇയാള്‍ 1,80,000ത്തിന് കുട്ടിയെ മറ്റൊരാള്‍ക്ക് മറിച്ചു വിറ്റു; രക്ഷകരായി പൊലിസ്

National
  •  25 days ago
No Image

ശബരിമലയില്‍ വഴിപാടിനുള്ള തേന്‍ എത്തിച്ചത് ആസിഡ് കന്നാസുകളില്‍ 

Kerala
  •  25 days ago