HOME
DETAILS

പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി കെ. മാധവന്‍ അന്തരിച്ചു

  
Web Desk
September 25 2016 | 19:09 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%81%e0%b4%96-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%b8

കാഞ്ഞങ്ങാട്: പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തവരിലെ അവസാന കണ്ണിയുമായിരുന്ന കാഞ്ഞങ്ങാട്ടെ കെ.മാധവന്‍ (102) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് വിയോഗം. പ്രമുഖ ജന്മി കുടുംബമായ ഏച്ചിക്കാനം തറവാട്ടില്‍ എ.സി രാമന്‍ നായരുടെയും കൊഴുമ്മല്‍ ഉണ്ണാങ്ങ അമ്മയുടെയും മകനായി 1916ലായിരുന്നു ജനനം. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂള്‍, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍, വെള്ളിക്കോത്ത് വിജ്ഞാനദായിനി ദേശീയ വിദ്യാലയം എന്നിവടങ്ങളില്‍ പഠനം. ഹിന്ദി വിശാരത് പസായിട്ടുണ്ട്.

വടക്കേ മലബാറിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളായിരുന്ന എ.സി കണ്ണന്‍ നായരുടെയും വിദ്വാന്‍ പി.കേളുനായരുടെയും പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി, 12 വയസ്സു മുതല്‍ രാഷ്ട്രീയത്തില്‍ സജീവം. സൈമണ്‍ കമ്മിഷന്‍ ബഹിഷ്‌കരണം, മദ്യവര്‍ജനം, തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ പങ്കാളിയായി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അധ്യക്ഷതയില്‍ 1928ല്‍ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വൊളന്റീയറായിരുന്നു.

1930ല്‍ കെ.കേളപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോടു നിന്നു പയ്യന്നൂരിലേക്കു പുറപ്പെട്ട ഉപ്പു സത്യഗ്രഹ ജാഥ, 1931ലെ ഗുരുവായൂര്‍ സത്യഗ്രഹ സമരം എന്നിവയിലൂടെ ശ്രദ്ധിക്കപ്പെട്ടു. കാസര്‍കോട് മലബാര്‍ സംയോജനം, മലബാര്‍ സമ്മേളനം, ഐക്യകേരള പ്രക്ഷോഭം എന്നിവയ്ക്കു നേതൃത്വം നല്‍കി. കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ കര്‍ഷകസംഘം രൂപീകരിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. മടിക്കൈ വിളകൊയ്ത്ത് സമരം, രാവണീശ്വരത്തെ നെല്ലെടുപ്പു സമരം എന്നിവയ്ക്ക് നേതൃത്വം നല്‍കി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, വെല്ലൂര്‍, കടലൂര്‍, ജയിലുകളിലും തടവുശിക്ഷയനുഭവിച്ചിട്ടുണ്ട്.

ആദ്യം ഗാന്ധിയനും പിന്നീട്, കമ്മ്യൂണിസ്റ്റുകാരനുമായതു കൊണ്ട്, ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ് എന്ന വിളിപ്പേരു സ്വന്തമായ മാധവന്‍ 16 വര്‍ഷം കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മൂന്നു തവണ നിയമസഭയിലേക്കു മല്‍സരിച്ചെങ്കിലും വിജയിച്ചില്ല. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐക്കൊപ്പം നിലയുറപ്പിച്ചു. 1987ല്‍ സി.പി.എമ്മില്‍ ചേര്‍ന്നെങ്കിലും 96ല്‍ പാര്‍ട്ടി വിട്ടു. ആത്മകഥാ പുസ്തകമായ 'ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റിന്റെ ഓര്‍മകള്‍' (പയസ്വിനിയുടെ തീരത്ത്), 'ഒരു ഗ്രാമത്തിന്റെ ഹൃദയത്തിലൂടെ', സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള ഓര്‍മകളടങ്ങിയ 'കമ്മ്യൂണിസ്റ്റ് സമരനായകര്‍' എന്നിവയുടെ കര്‍ത്താവാണ്.

കോണ്‍ഗ്രസ്സിന്റെ കാസര്‍കോട് താലൂക്ക് സെക്രട്ടറി, കെ.പി.സി.സി അംഗം, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷക സംഘത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ആദ്യത്തെ കാസര്‍കോട് താലൂക്ക് സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. കയ്യൂര്‍ സമരം നടക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാസര്‍കോട് താലൂക്ക് സെക്രട്ടറിയായിരുന്നു. അന്നു കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു കാസര്‍കോട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  10 hours ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  10 hours ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  10 hours ago
No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  11 hours ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  11 hours ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  11 hours ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  11 hours ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  11 hours ago
No Image

'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്

Kerala
  •  12 hours ago
No Image

30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ് 

International
  •  12 hours ago