ഫാമിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയെന്ന് പ്രദേശവാസികള്‍
മണ്ണാര്‍ക്കാട്: വികസിച്ചു കൊണ്ടിരിക്കുന്ന തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തെ തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നതായി യോഗത്തില്‍ പങ്കടുത്ത പ്രദേശ വാസികളും ജനപ്രതിനിധികളും കുറ്റപ്പെടുത്തി.
ആശങ്കയുണ്ടെങ്കിലും തിരുവിഴാംകുന്നില്‍ തന്നെ മറവു ചെയ്യാന്‍ യോഗത്തിലുള്ളവര് സമ്മതിക്കുകയായിരുന്നു. എന്നാല്‍ ശാസ്ത്രീയമായി മറവുചെയ്യണമെന്നും ഭാവിയില്‍ തൊഴിലാളികളുടെ ജോലി സുരക്ഷിതത്വം ഏറ്റെടുക്കണമെന്നും പകരം കാലികളെ എത്തിക്കണമെന്നും അവര്‍ പറഞ്ഞു. രോഗം ബാധിച്ചത് കണ്ടെത്താന്‍ വൈകിയെന്നും വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതിന് ഉത്തരവാദികള്‍ ഫാം അധികൃതരാണെന്നും വിമര്‍ശനമുണ്ടായി.
കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലയാസ് താളിയില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. ജിനേഷ്, പ്രീത, ഒ.ഫിറോസ്, ഹംസ, ഇര്‍ഷാദ്, മനോമോഹന്‍, സി.ജെ. രമേഷ് സംസാരിച്ചു. ഡോ. ദേവത, ഡോ. ലത, ഡോ. മിനി, ഡോ. ശ്യാംമോഹന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."