ഉരുക്കളെ മൂന്നു മീറ്റര്‍ ആഴത്തില്‍ ട്രഞ്ചുണ്ടാക്കി കുഴിച്ചു മൂടും
മണ്ണാര്‍ക്കാട്: സര്‍വ്വകലാശാല ശാസ്ത്രജ്ഞന്‍, വെറ്ററിനറി സര്‍ജന്‍, ഫാം ജീവനക്കാര്‍, തൊഴിലാളികള്‍ എന്നിവരടങ്ങുന്ന ഒന്‍പതംഗങ്ങളുള്ള പത്ത് സംഘങ്ങളാണ് അടക്കം ചെയ്യലിന് നേതൃത്വം നല്‍കുക. രോഗം ബാധിച്ച 90 കാലികളെ ഉറക്കിയ ശേഷം മയക്കാനുള്ള മരുന്ന് ഓവര്‍ഡോസായി നല്‍കിയാണ് ദയാവധം നടത്തുക.
തുടര്‍ന്ന് മൂന്നു മീറ്റര്‍ ആഴത്തില്‍ ട്രഞ്ച് കുഴിച്ച് അടക്കം ചെയ്ത് മുകളില്‍ ആവശ്യമായ കുമ്മായം നിക്ഷേപിച്ച് കുഴി മൂടും. നീരൊഴുക്കില്ലാത്തതും ജനവാസ മേഖലയില്‍ നിന്നു ഒരു കി.മീ ദൂരം പാലിച്ചുമായിരിക്കും മറവ് ചെയ്യുക.
ഇതിനായി അഞ്ചു ടണ്‍ കുമ്മായം ആവശ്യമായി വരും. മറവ് ചെയ്യുന്ന പ്രദേശം ആരും പ്രവേശിക്കാത്ത തരത്തില്‍ ഒരു വര്‍ഷത്തേക്ക് ഒഴിച്ചിടും.
കഴിയുന്നതും 24 മണിക്കൂറിനുള്ളില്‍ തന്നെ മറവ് ചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. കുഴിച്ചു മൂടിയ കാലികളുടെ പേശികളില്‍ ഉള്ള ബ്രൂസെല്ല ബാക്ടീരിയ മണിക്കൂറുകളോളം നിലനില്‍ക്കും.
ആന്തരാവയവങ്ങളില്‍ നാലു ദിവസം വസിക്കുന്ന അണു പിന്നീട് പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന് ഫാം തലവന്‍ ഡോ. ഷിബു സൈമണ്‍ പറഞ്ഞു.
സംസ്‌ക്കരിക്കുന്ന സ്ഥലം നിര്‍ണ്ണയിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡംഗങ്ങളും ഉള്‍പ്പെടുന്ന കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."