എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം ഇന്ന് സമാപനം
തൃശൂര്‍: എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന് ഇന്ന് വൈകീട്ട് സമാപനമാകും. ഇന്നലെ സാഹിത്യ അക്കാദമി ഹാളില്‍ പ്രതിനിധി സമ്മേളനത്തിന് തുടക്കമിട്ട് ജില്ലാ പ്രസിഡന്റ് വി.ജെ ബെന്നി പതാക ഉയര്‍ത്തി. തുടര്‍ന്ന് രക്തസാക്ഷി അന്‍സില്‍ നഗറില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനത്തില്‍ പി.ആര് കൃഷ്ണകുമാര്‍ രക്തസാക്ഷി പ്രമേയവും അഡ്വ. കെ.ബി സുമേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
വി.ജെ ബെന്നി കണ്‍വീനറും വി.കെ അനീഷ്, അഡ്വ. പി.ആര് കണ്ണന്, കെ.സി ബിജു, എന്‍.പി നാസര്‍, സിബി ശിവദാസന്‍, ബി.ജി വിഷ്ണു എന്നിവര്‍ അംഗങ്ങളുമായ പ്രസീഡിയവും ടി പ്രദീപ്കുമാര്‍ കണ്‍വീനറും പി .ആര് കൃഷ്ണകുമാര്‍, അഡ്വ. കെ.ബി സുമേഷ്, രാഗേഷ് കണിയാംപറമ്പില്‍, കെ.പി സന്ദീപ്, ഷാജി കാക്കശേരി, ശ്യാല്‍ പുതുക്കാട് എന്നിവര്‍ അംഗങ്ങളായ സ്റ്റിയറിങ് കമ്മിറ്റിയാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. പി വി വിവേക് കണ്‍വീനറായി മിനുട്സ് കമ്മിറ്റിയും ഷാജി കാക്കശേരി കണ്‍വീനറായി പ്രമേയ കമ്മിറ്റിയും വി.കെ അനീഷ് കണ്‍വീനറായി ക്രഡന്‍ഷ്യല്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. സി.പി.ഐ സംസ്ഥാന എക്സി. അംഗം മുല്ലക്കര രത്നാകരന് എം.എല്‍.എ ഉദ്ഘാടനം ചെയ്ത സമ്മേളനത്തെ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, അസി.സെക്രട്ടറി ടി.ആര് രമേഷ്കുമാര്‍ തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ചു. ഇന്ന് രാവിലെ 9.30ന് റിപ്പോര്ട്ടിന്മേലും ഭാവി പരിപാടിയിന്മേലുമുള്ള പൊതു ചര്‍ച്ച ആരംഭിക്കും. വൈകീട്ട് സംസ്ഥാന സമ്മേളന പ്രതിനിധികളെയും പുതിയ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുക്കുന്നതോടെ സമ്മേളനത്തിന് സമാപനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."