HOME
DETAILS

ചേകാടിയിലെ കാട്ടാനശല്ല്യം വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് നാട്ടുകാരുടെ പ്രതിഷേധം

  
backup
September 25 2016 | 23:09 PM

%e0%b4%9a%e0%b5%87%e0%b4%95%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d


ചേകാടി: ചേകാടിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറെ ദിവസങ്ങളായി രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടാനശല്ല്യംമൂലം പൊറുതിമുട്ടിയ നാട്ടുകാര്‍ സെക്ഷന്‍ ഫോറസ്റ്റര്‍ കെ. ഷജീവിനെയും സംഘത്തെയും ഇന്നലെ രാവിലെ തടഞ്ഞുവെച്ചു. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, പഞ്ചായത്തംഗങ്ങളായ എം.ഡി പ്രേമവല്ലി. സണ്ണിതോമസ് എന്നിവര്‍ ഇടപ്പെട്ട് സബ് കലക്ടര്‍ സാംബശിവറാവു, ഡി.എം.ഒ, എം.എല്‍.എ എന്നിവരടക്കമുള്ള ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് അടിയന്തിര നടപടി കാണാമെന്ന ഉറപ്പിന്മേലാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്. തെങ്ങ്, നെല്ല് തുടങ്ങിയ കൃഷിയിനങ്ങളാണ്  കാട്ടാന വ്യാപകമായി നശിപ്പിച്ചത്.
മുന്‍വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നാലുലക്ഷം രൂപയോളം നഷ്ടപരിഹാരം നല്‍കാനുണ്ട്. ഇതിലും കര്‍ഷകര്‍ രോക്ഷാകുലരാണ്.  കവിക്കല്‍ ദിനേശ്, അജയകുമാര്‍, രാമചന്ദ്രന്‍, സുശീല, എന്‍.കെ. രവീന്ദ്രന്‍, മാധവന്‍, രാമകൃഷ്ണന്‍, വീരാടി മനോജ്, സജീന്ദ്രന്‍ വിലങ്ങാട് എന്നിവരുടെ നെല്ലും തെങ്ങും അടക്കം ഏക്കറുകണക്കിന് കൃഷിയാണ് ഇവിടെ നശിച്ചത്.
പാട്ടത്തിനെടുത്ത് കൃഷി ചെയ്തവര്‍ക്ക് കൈവശ സര്‍ട്ടിഫിക്കറ്റോ, നികുതിശീട്ടോ ഇല്ലാത്തതിനാല്‍ നഷ്ടപരിഹാരം ലഭിക്കില്ല. ഇതിനെ മറികടക്കാന്‍ പാടശേഖര സമിതി പ്രസിഡന്റിന്റെയും വാര്‍ഡ് മെമ്പറുടെയും വനംസംരക്ഷണ സമിതി പ്രസിഡന്റിന്റെയും സാക്ഷ്യപത്രത്തോടെ ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ചേകാടിയിലെ കൃഷിഭൂമികള്‍ ആറ് ഭാഗങ്ങളായി തിരിച്ച് ഫെന്‍സിംഗ് സമ്പ്രദായം നടപ്പാക്കുകയും മെയിന്റനന്‍സ് കര്‍ഷകരെ തന്നെ ഏല്‍പ്പിക്കുകയും ചെയ്താല്‍ കുറേകൂടി ഫലപ്രദമായി വന്യമൃഗശല്ല്യം തടയാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago