പള്ളികള്‍ ഇസ്ലാമിന്റെ സാംസ്കാരിക കേന്ദ്രങ്ങള്‍: ഹമീദലി ശിഹാബ് തങ്ങള്‍
തൊട്ടില്‍പ്പാലം:പള്ളികള്‍ ഇസ്ലാമിന്റെ സാംസ്കാരിക കേന്ദ്രങ്ങളാണെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മരുതോങ്കര കല്ലുനിരയിലെ പുതുക്കിപ്പണിത ബദ്രിയ്യ: മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശുക്കടവ് ദുരന്തത്തില്‍പെട്ട ആറു യുവാക്കളുടെ മരണത്തില്‍ തങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. വള്ളില്‍ ഇബ്റാഹിം ഹാജി അധ്യക്ഷനായി.
പള്ളിയുടെ ഉദ്ഘാടനം മഗ്രിബ് നിസ്കാരത്തിനു നേതൃത്വം നല്കി തങ്ങള്‍ നിര്‍വഹിച്ചു. ശരീഫ് റഹ്മാനി നാട്ടുകല്‍ മുഖ്യപ്രഷണം നടത്തി. ടി.വി.സി അബ്ദുസ്സമദ് ഫൈസി, കെ.വി മൊയ്തു മാസ്റ്റര്‍, ശുഐബ് ബാഖവി, ഉമ്മര്‍ മുസ്ലിയാര്, വാര്‍ഡ് അംഗം രജിലേഷ്, മഹ്മൂദ് പുളിയുള്ളതില്‍, സൂപ്പി മണക്കര, പാമ്പിനി ബാലകൃഷ്ണന്, പത്മനാഭന്, ഷൗക്കത്തലി ഒ.വി ചെരുമോത്ത്, പി.കെ അബ്ദുല്ലഹാജി, പി.ടി കുഞ്ഞിസൂപ്പി, പട്ടര്‍കുളങ്ങര കുഞ്ഞബ്ദുല്ല ഹാജി, അബ്ദുല്ല ഹാജി തലായി, ഇബ്റാഹിം ഹാജി സംസാരിച്ചു. യു.കെ അബ്ദുല്‍ ഹമീദ് സ്വാഗതവും ഹര്‍ഷാദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."