ട്രംപിനെതിരേ യു.എസ് മാധ്യമങ്ങള്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റാകാന്‍ ഡൊണാള്‍ഡ് ട്രംപിന് യോഗ്യതയില്ലെന്ന് യു.എസ് മാധ്യമങ്ങള്‍. രാജ്യത്ത് ഏറ്റവും ജനപിന്തുണയുള്ള വാഷിങ്ടണ്‍ പോസ്റ്റും, ന്യൂയോര്‍ക്ക് ടൈംസുമാണ് ട്രംപിനെതിരേ കടുത്തഭാഷയില്‍ മുഖപ്രസംഗമെഴുതിയത്. രാജ്യത്തെ കുറിച്ചോ മതങ്ങളെ കുറിച്ചോ ഒരുധാരണയും ഇല്ലാത്തയാളാണ് ട്രംപെന്ന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു.
ഇന്നലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ഡിബേറ്റ് ഹൊഫ്‌സ്ട്ര സര്‍വകലാശാലയില്‍ തുടങ്ങാനിരിക്കെയാണ് പ്രമുഖ മാധ്യമങ്ങള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളെ കുറിച്ച് തങ്ങളുടെ നയം വ്യക്തമാക്കിയത്. ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്നത് ചര്‍ച്ചയ്ക്ക് പോലും പ്രസക്തിയില്ലെന്ന് വാഷിങ്ടണ്‍ പോസ്റ്റ് മുഖപ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ എന്തുകൊണ്ട് ട്രംപ് പ്രസിഡന്റാകരുതെന്ന് കാര്യകാരണങ്ങള്‍ സഹിതം സമര്‍ഥിക്കുകയായിരുന്നു ന്യൂയോര്‍ക്ക് ടൈംസിലെ മുഖപ്രസംഗം. ഇരു പത്രങ്ങളുടെയും എഡിറ്റോറിയല്‍ ബോര്‍ഡിന്റെ തീരുമാനമാണ് മുഖപ്രസംഗത്തിലൂടെ പുറത്തുവന്നത്.
കഴിഞ്ഞ ദിവസം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ അടുത്ത പ്രസിഡന്റായി ന്യൂയോര്‍ക്ക് ടൈംസ് ഉയര്‍ത്തിക്കാട്ടിയിരുന്നു.
നവംബര്‍ എട്ടിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇരു ക്യാംപിലും പ്രചാരണം ചൂടുപിടിച്ചു. കഴിഞ്ഞ മാസത്തെ സര്‍വേ ഫലങ്ങള്‍ പ്രകാരം ട്രംപിന് 70 പോയിന്റും ഹിലരിക്ക് 78 പോയിന്റും ജനപിന്തുണയാണ് ലഭിച്ചത്. എന്നാല്‍ ഈയിടെ പുറത്തുവന്ന സര്‍വേയില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്.
ട്രംപില്‍ ആകൃഷ്ടരാകുന്നവര്‍ അദ്ദേഹത്തിന്റെ സ്വഭാവത്തെ കുറിച്ച് ചിന്തിക്കണമെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. തന്നെ വെല്ലുവിളിക്കുന്നവരെ സംസ്‌കാര ശൂന്യരായാണ് ട്രംപ് അധിക്ഷേപിക്കുന്നത്. സ്്ത്രീകളെ അപമാനിക്കുന്ന കമന്റുകളും നടത്തുന്നു.
മതങ്ങളെയും മറ്റു രാജ്യങ്ങളെയും കുറിച്ച് അപക്വമായ നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. നമ്മുടെ പ്രസിഡന്റുമാരെല്ലാം കുട്ടികള്‍ക്ക് മാതൃകയായിരുന്നുവെന്നും ട്രംപിനെ കുട്ടികള്‍ മാതൃകയാക്കിയാല്‍ എന്താകും സ്ഥിതിയെന്നും ന്യൂയോര്‍ക്ക് ടൈംസ് ചോദിക്കുന്നു. ഹിലരിയെ പ്രസിഡന്റായി ഉയര്‍ത്തിക്കാട്ടിയ ഹിലരിയുടെ നടപടിയെ ട്രംപ് നിശിതമായി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."