കിം ജോങ് ഉന്നിനെ വധിക്കാന്‍ ദക്ഷിണ കൊറിയ പദ്ധതിയിട്ടു
സിയൂള്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ വധിക്കാന്‍ ദക്ഷിണ കൊറിയ പദ്ധതി തയാറാക്കി. പ്രത്യേക സേനയെ ആണ് ഇതിനായി നിയോഗിച്ചതെന്ന് ദ.കൊറിയന്‍ പ്രതിരോധ മന്ത്രി ഹാന്‍ മിന് കു വെളിപ്പെടുത്തി.
ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദക്ഷിണ കൊറിയയെ ആക്രമിച്ചാല്‍ കിമ്മിനെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലാണ് പാര്‍ലമെന്റില്‍ മിന് കു കിമ്മിനെ കൊല്ലാനുള്ള പദ്ധതിയെ കുറിച്ച് പറഞ്ഞതെന്ന് ദി കൊറിയ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര കൊറിയ ഇടയ്ക്കിടെ ആണവ പരീക്ഷണം നടത്തുന്നത് മൂലമാണ് ദക്ഷിണ കൊറിയ ഇത്തരം തീരുമാനമെടുത്തത്. ഉത്തരകൊറിയ രണ്ടു തവണ ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്.
നിരന്തരം മിസൈല്‍ പരീക്ഷണവും ഉത്തര കൊറിയ നടത്തുന്നുണ്ട്. ഉത്തര കൊറിയയുടെ നടപടികള്‍ രാജ്യാന്തര നിയമങ്ങള്‍ക്കും യു.എന്‍ രക്ഷാസമിതിയുടെ പ്രമേയത്തിനും എതിരാണെന്ന് ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രി യു.എന്നില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."