സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാരെ അറസ്റ്റു ചെയ്തു
തളിപ്പറമ്പ്: കുപ്പം-കുറ്റിക്കോല്‍ ബൈപാസ് റോഡ് സര്‍വേക്കായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധം നടത്തിയ സ്ത്രീകളും കുട്ടികളുമടങ്ങിയ 40ഓളം പേരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. ഇന്നലെ രാവിലെ പത്തോടെയാണ് കീഴാറ്റൂരില്‍ നാട്ടുകാര്‍ സര്‍വേ ഉദ്യോഗസ്ഥരെ തടഞ്ഞത്. കഴിഞ്ഞ തവണ കലക്ടര്‍ നല്‍കിയ ഉറപ്പ് സംബന്ധിച്ച് വ്യക്തത ലഭിക്കാത്തതിനാലാണ് ഇന്നലെ നാട്ടുകാര്‍ വീïും സര്‍േവ ഉദ്യോഗസ്ഥരെ തടഞ്ഞത്. ദേശീയപാത ലെയ്‌സണ്‍ ഓഫിസര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ആദ്യ പ്ലാന്‍ പ്രകാരം ബൈപാസ് കടന്നുപോകുന്നത് പൂക്കത്ത തെരുവിലെ ജനവാസ കേന്ദ്രത്തിലൂടെയായിരുന്നു. ജനരോഷത്തെ തുടര്‍ന്ന് അലൈന്‍മെന്റ് മാറ്റുകയായിരുന്നു. പുതിയ പ്ലാന്‍ പ്രകാരം കീഴാറ്റൂരിലെയും കൂവോടെയും നെല്‍വയലുകളിലൂടെയാണ് നിര്‍ദിഷ്ട തളിപ്പറമ്പ് ബൈപാസ് കടന്നുപോവുക. ഈ ബൈപാസ് നിലവില്‍ വന്നാല്‍ 68 ഏക്കറോളം നെല്‍വയലുകള്‍ നികത്തപ്പെടും. നാടിന്റെ ജൈവ ആവാസവ്യവസ്ഥ തകര്‍ക്കുന്ന രീതിയിലായിരിക്കും റോഡ് നിര്‍മാണം എന്നാരോപിച്ച് രാവിലെ തന്നെ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് എസ്.ഐ പി രാജേഷിന്റെ നേതൃത്വത്തില്‍ പൊലിസും സര്‍വേ ഉദ്യോഗസ്ഥരെ അനുഗമിച്ചിരുന്നു. സര്‍വേ തുടങ്ങിയതോടെ നാട്ടുകാര്‍ മുദ്രാവാക്യം വിളിയോടെ പ്രതിഷേധം തുടങ്ങി. ഉദ്യോഗസ്ഥരെ തടഞ്ഞ പുരുഷന്മാരെ അറസ്റ്റു ചെയ്ത് നീക്കം ചെയ്യാന്‍ തുടങ്ങിയതോടെയാണ് സ്ത്രീകളും കുട്ടികളുമടക്കം സമരം ആരംഭിച്ചത്. പൊലിസ് ബലം പ്രയോഗിച്ച് നാല്‍പതോളം സമരക്കാരെ മൂന്ന് ഘട്ടങ്ങളിലായി അറസ്റ്റു ചെയ്തു നീക്കി. ഇതില്‍ 11 പേര്‍ സ്ത്രീകളും ബാക്കി പുരുഷന്‍മാരുമാണ്. ഇവരെ പിന്നീട് വിട്ടയച്ചു. സംഘര്‍ഷാവസ്ഥക്കിടെ കുപ്പം-കുറ്റിക്കോല്‍ ബൈപാസ് സര്‍വേ പൂര്‍ത്തിയായതായി ദേശീയപാത അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."