HOME
DETAILS
MAL
പഞ്ചാബില്‍ 100 വയസ്സുകാരിയെ കൊലപ്പെടുത്തി; മാനഭംഗത്തിനിരയായെന്ന് ബന്ധുക്കളുടെ ആരോപണം
backup
September 27 2016 | 06:09 AM
പാട്യാല: പഞ്ചാബിലെ പട്യാലയില്‍ 100 വയസുകാരിയെ വയല്‍പ്രദേശത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വൃദ്ധയെ മാനഭംഗനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
തിങ്കളാഴ്ച രാവിലെ ദൗബ് കലാന് ഗ്രാമത്തിലെ വയലിന് സമീപമാണ് വൃദ്ധയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായ പരുക്കുകളേറ്റ നിലയിലായിരുന്നു മൃതദേഹം.
സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമേ വൃദ്ധ ബലാത്സംഗം ചെയ്യപ്പെട്ടിടുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു എന്ന് പൊലിസ് പറഞ്ഞു. മയക്കുമരുന്നിന് അടിമപ്പെട്ട ഒരാളാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പൊലിസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."