ശ്രീലങ്കയില്‍ പത്രാധിപരുടെ വധം: ഏഴുവര്‍ഷത്തിനു ശേഷം റീ പോസ്റ്റ്‌മോര്‍ട്ടം
കൊളംബൊ: ശ്രീലങ്കയില്‍ പത്രാധിപരുടെ മരണവുമായി ബന്ധപ്പെട്ട് ഏഴുവര്‍ഷത്തിനു ശേഷം കുഴിമാടം മാന്തി പരിശോധന. കേസില്‍ പുതിയ അന്വേഷണം തുടങ്ങിയതിന്റെ ഭാഗമായാണ് ലാസന്ത വിക്രമതുംഗെയുടെ കുഴിമാടം തുറന്നത്. സണ്‍ഡേ ലീഡര്‍ പത്രാധിപരായ ഇദ്ദേഹത്തെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
മുന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെക്കെതിരായായ നിലപാടായിരുന്നു സണ്‍ഡേ ലീഡറിന്. തന്നെ സര്‍ക്കാര്‍ കൊലപ്പെടുത്തുമെന്നും ഇദ്ദേഹം മരണത്തിനു മുന്‍പ് പറഞ്ഞിരുന്നു. 2009 ലാണ് വിക്രമതുംഗെ കൊല്ലപ്പെട്ടത്. എന്നാല്‍ തങ്ങള്‍ക്ക് മരണത്തില്‍ പങ്കില്ലെന്ന വാദവുമായി രജപക്‌സെ സര്‍ക്കാര്‍ രംഗത്തുവന്നു.
മരണകാരണം കണ്ടെത്താന്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് പൊലിസ് തീരുമാനം. കഴിഞ്ഞ ജൂലൈയില്‍ മിലിട്ടറി ഇന്റലിജന്‍സ് ഓഫിസര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ശ്രീലങ്കയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നതിനു പിന്നാലെയാണ് വിക്രമതുംഗെയുടെ മരണം. തമിഴ് പുലികള്‍ക്ക് നേരെ സര്‍ക്കാര്‍ സൈന്യം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെ പലപ്പോഴായി സണ്‍ഡേ ലീഡര്‍ ചോദ്യം ചെയ്തിരുന്നു. 2009 ജനുവരിയില്‍ ഇദ്ദേഹം കൊല്ലപ്പെട്ടെങ്കിലും സര്‍ക്കാര്‍ കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. മൂന്നു പേരാണ് കൊളംബോയില്‍ വെച്ച് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ അജ്ഞാത തോക്കുധാരികള്‍ ജോലിക്ക് പോകുകയായിരുന്ന എഡിറ്ററെ കൊലപ്പെടുത്തിയെന്നായിരുന്നു പൊലിസ് റിപ്പോര്‍ട്ട്. രണ്ടു പോസ്്റ്റ് മോര്‍ട്ടം നടത്തിയെങ്കിലും ഒന്നില്‍ വെടിയേറ്റു മരിച്ചെന്നും മറ്റൊന്നില്‍ വെടിയേറ്റതിനു തെളിവില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്. 2014 ല്‍ പുതിയ പ്രസിഡന്റായി മൈത്രിപാല സിരിസേന അധികാരത്തിലെത്തിയതോടെയാണ് വീണ്ടും അന്വേഷണം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."