HOME
DETAILS
MAL
സോണിയയുടെ അഴിമതിക്കെതിരെയുള്ള നീക്കത്തെ പ്രശംസിച്ച് മേനകാഗാന്ധി
backup
April 25 2016 | 07:04 AM
പില്‍ബിത്ത്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അഴിമതിക്കെതിരെയുള്ള പ്രവര്‍ത്തികളെ പ്രശംസിച്ച് ബി.ജെ.പി നേതാവും സോണിയയുടെ സഹോദര ഭാര്യയുമായ മേനകാഗാന്ധി. സോണിയയുടെ മണ്ഡലത്തില്‍ നടന്ന ഒരു സംഭവം ചൂണ്ടിക്കാട്ടിയാണ് അഴിമതി ചെറുക്കുന്ന കാര്യത്തില്‍ സോണിയയെ കണ്ടു പഠിക്കണമെന്ന മേനക അഭിപ്രായപ്പെട്ടത്.
ഒരിക്കല്‍ സോണിയയുടെ ബന്ധു ഒരു കട തുടങ്ങി.കച്ചവടം മെച്ചപ്പെടുത്താന്‍ സോണിയ തന്റെ ബന്ധുവാണെന്ന് പറഞ്ഞു നടക്കുകയും ചെയ്തു. എന്നാല്‍ സോണിയ ഇതിനെതിരെ പത്രപരസ്യം നല്‍കിയാണ് പ്രതികരിച്ചത്. ഇയാള്‍ തന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നും ആരും ഇതില്‍ പെട്ട് വഞ്ചിതരാവരുതെന്നും താനുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങളോ ആവശ്യങ്ങളോ ഉണ്ടെങ്കില്‍ നേരിട്ട് വന്നു പറയണമെന്നും സോണിയ പരസ്യത്തിലൂടെ അറിയിച്ചു.
അഴിമതിക്കെതിരെ സോണിയ നടത്തിയത് മാതൃകാപരമായ പ്രവര്‍ത്തിയാണെന്നും എല്ലാവരും ഓഫീസുകള്ക്കുമുന്പില് നോട്ടീസ് പതിക്കുകയും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്നും മേനകാഗാന്ധി ആവശ്യപ്പെട്ടു. അഴിമതി നടത്തുന്നവര്‍ക്കെതിരെ വിജിലന്‍സില്‍ പരാതി പെടുകയോ പത്രത്തില്‍ പരസ്യം ചെയ്യുകയോ ചെയ്യാമെന്നും മേനക പറഞ്ഞു.പിലിബിത്തില്‍ ചേര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മേനക ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."