HOME
DETAILS
MAL
സ്വരം കടുപ്പിച്ച് ശിവസേന; ‘ലോക സഞ്ചാരി നരേന്ദ്ര മോദി വരള്‍ച്ചാ ബാധിത പ്രദേശം സന്ദര്‍ശിക്കണം’
backup
April 25 2016 | 07:04 AM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി സഖ്യകക്ഷിയായ ശിവസേന രംഗത്ത്. തെരഞ്ഞെടുപ്പ് റാലികളിലും ലോക യാത്രകളിലും സജീവമാകുമ്പോഴും വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തയ്യാറാവാത്തതിനെ വിമര്‍ശിച്ചാണ് ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന.
പ്രധാനമന്ത്രി ലോക നേതാവാണ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി 20 റാലികളിലാണ് അദ്ദേഹം സംബന്ധിച്ചത്. എന്തുകൊണ്ടാണ് മരത്വാഡ സന്ദര്‍ശിക്കാത്തതെന്നും എന്താണ് സംഭവിക്കുന്നതെന്നു കാണാത്തതെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.
മരത്വാഡയിലെ എട്ടു ജില്ലകളില്‍ കടുത്ത ജലക്ഷാമമാണ് ഇപ്പോഴുള്ളത്. ലാത്തൂര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ പ്രത്യേക ട്രെയിനുകളിലാണ് ഇപ്പോള്‍ കുടിവെള്ളമെത്തിക്കുന്നത്.
മഹാരാഷ്ട്രയിലും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയാണ് ശിവസേന സര്‍ക്കാര്‍ ഭരിക്കുന്നത്. എന്നാല്‍ പല കാര്യങ്ങളിലും ഇരുപാര്‍ട്ടികളിലും ഇരുധ്രുവങ്ങളിലാണ്. കേന്ദ്രത്തിലും ബി.ജെ.പി വിരുദ്ധ നിലപാടു തന്നെയാണ് ശിവസേന സ്വീകരിക്കുന്നത്.
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര നിലപാടിനെയും ശിവസേന ശക്തമായി എതിര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ അത്തരമൊരു നടപടി പാടില്ലെന്ന് ശിവസേന വാദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."