HOME
DETAILS

സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം പ്രഹസനം; യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധിച്ചു

  
backup
September 27 2016 | 23:09 PM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af

 

 


വണ്ടിത്താവളം: പട്ടഞ്ചേരി പഞ്ചായത്തിലെ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനം ചൊവ്വാഴ്ച്ച രാവിലെ പഞ്ചായത്ത് ഹാളില്‍ നടന്നു. യോഗത്തില്‍ നിന്നും യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി പഞ്ചായത്തിനു മുന്‍പില്‍ പ്രതിഷേധിച്ചു.
പഞ്ചായത്തില്‍ ആകെ ലഭിച്ച 317 അപേക്ഷകളില്‍ അര്‍ഹതയില്ലാത്ത എട്ടു പേരെ ഒഴിവാക്കി 309 പേര്‍ക്കാണ് കക്കൂസ് പാസ്സായിട്ടുള്ളത്. ഇതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി തുക വിതരണംനടത്തിയത് 85 പേര്‍ക്ക് മാത്രമാണ്. ബാക്കിയുള്ള
224 പേര്‍ക്ക് ആദ്യ ഗഡു പോലും അനുവദിച്ചില്ല. അപേക്ഷകരില്‍ തിരഞ്ഞെടുത്ത എല്ലാവര്‍ക്കും തുക അനുവദിക്കുകയോ പണി പൂര്‍ത്തീകരിക്കുകയോ ചെയ്തിട്ട് പ്രഖ്യാപനം മതിയെന്നാണ് യു.ഡി.എഫ് ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാത്തതിനാലാണ് ഇറങ്ങിപ്പോക്ക് നടത്തിയതെന്ന് അവര്‍ പറഞ്ഞു. ഒക്ടോബര്‍ രണ്ടിന് സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയായി പ്രഖ്യാപിക്കാനിരിക്കെയാണ് പഞ്ചായത്തിന്റെ പൊള്ളയായ പ്രഖ്യാപനം.
ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 16 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 8 വീതം അംഗങ്ങളാണ് ഇടതു വലതു മുന്നണികള്‍ക്ക് ലഭിച്ചത്. ടോസിലൂടെ പഞ്ചായത്ത് ഭരിക്കുന്നത് ഇടതുമുന്നണിയാണ്. കോണ്‍ഗ്രസ്സിനു വൈസ് പ്രസിഡണ്ട് സ്ഥാനവും, രണ്ടു സ്ഥിരം സമിതിയും ടോസ്സിലൂടെ ലഭിച്ചിട്ടുണ്ട്.
യോഗത്തില്‍ പങ്കെടുത്ത യു.ഡി.എഫ്. വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ എം.ഷാനി, മെമ്പര്‍മാരായ ആര്‍.ശ്രീജിത്ത്, എം.സുരേഷ്,പി. ധനലക്ഷ്മി, എന്നിവരാണ് ഇറങ്ങിപ്പോക്ക് നടത്തിയത്. മറ്റുള്ള നാല് യു.ഡി.എഫ്.അംഗങ്ങള്‍ ക്ഷണിക്കാത്തതിനാല്‍ ചടങ്ങില്‍നിന്നും വിട്ടുനില്‍ക്കുകയാനുണ്ടായെതെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പറഞ്ഞു. പിന്നീട് പഞ്ചായത്തിന് മുന്‍പിലെത്തി പ്രതിഷേധിച്ചു. പട്ടഞ്ചേരി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്. എ.കെ.പ്രദീപ്, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സനാതനന്‍ എന്നിവര്‍ പ്രതിഷേധസമരത്തില്‍ സംസാരിച്ചു.
ഇക്കഴിഞ്ഞ 22ന് നടന്ന റിവ്യൂ കമ്മിറ്റിയില്‍ പൂര്‍ത്തീകരിച്ചവരെ വെച്ചു പ്രഖ്യാപനം നടത്താന്‍ തീരുമാനമെടുത്തതായും ബാക്കിയുള്ള 224 പേര്‍ക്കും അടുത്ത ദിവസങ്ങളില്‍ തന്നെ ഒന്നാംഘട്ട തുക അക്കൗണ്ടുകളില്‍ എത്തിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് പറഞ്ഞു.
ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നത് വൈകുന്നതില്‍ പ്രതിഷേധം
ആനക്കര: കുമരനെല്ലൂരിലും പരിസരങ്ങളിലും വൈദ്യുതി ക്ഷാമത്തിന് പരിഹാരംകാണാനുതകുന്ന വിധത്തില്‍ അങ്ങാടിയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനുള്ള നടപടി വൈകുന്നു.
മുമ്പ് ഉണ്ടായിരുന്നത് പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റിസ്ഥാപിച്ചതും ഇപ്പോള്‍ കൂടുതല്‍ ഉപയോഗം വന്നതോടെ വൈദ്യുതി ക്ഷാമവും തകരാറും രൂക്ഷമാവുകയാണ്.
ഇതിന് പരിഹാരമായാണ് സെന്ററില്‍ മറ്റൊരു ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി ഒരുങ്ങിയത്. എന്നാല്‍ അതിനുള്ള വൈദ്യുതകാലുകള്‍ സ്ഥാപിച്ചെങ്കിലും അതിപ്പോള്‍ പ്രശ്‌നമായിരിക്കുകയാണ്.
ഇതിന് പുറകിലുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്തേക്കുള്ള വഴിയിലാണ് സ്ഥാപിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നതോടെ കെ.എസ്.ഇ.ബി അധികൃതര്‍ പദ്ധതി മറന്ന മട്ടാണ്. അതേസമയം പൊതുമരാമത്ത് അധീനതയിലുള്ള സ്ഥലത്താണ് പ്രാരംഭപ്രവൃത്തി നടത്തിയിട്ടുള്ളത്.
പടിഞ്ഞാറങ്ങാടി കെ.എസ്.ഇ.ബി പരിധിയിലാണ് പ്രവൃത്തി. പറക്കുളത്ത് പുതിയ സബ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള സാധ്യത തുറന്നുകാട്ടുന്നുണ്ട്. അതോടെ ഇവിടെ ട്രാന്‍സ്‌ഫോര്‍മര്‍ അനിവാര്യവുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago