HOME
DETAILS
MAL
അധികാര ലഹരിയില്‍ പിണറായിക്ക് സമനില നഷ്ടപ്പെട്ടു: സുധീരന്
backup
September 28 2016 | 04:09 AM
കോഴിക്കോട്:അധികാരത്തിന്റെ ലഹരിയില്‍ പിണറായി വിജയന് സമനില നഷ്ടപ്പെട്ടുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ഏകാധിപതികളെ കേരളം വെച്ചുപുറപ്പിക്കില്ല. കാട്ടാള ഭരണത്തിന് കീഴില്‍ നടക്കുന്ന കാര്യങ്ങളാണ് തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് സമരത്തിനു നേരെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പൊലിസിലെ ചില അവസരവാദികള്‍ പറയുന്നത് മുഖ്യമന്ത്രി ഏറ്റുപാടുകയാണ്. സത്യഗ്രഹ പന്തലിലേക്ക് ഗ്രനൈഡ് പ്രയോഗിച്ച പൊലിസുകാര്‍ക്കെതിരെ നടപടി വേണം. കേരളത്തില്‍ മറ്റൊരു മുഖ്യമന്ത്രി ഭരിച്ചിരുന്നപ്പോഴും മാധ്യമങ്ങള്‍ക്ക് ഇത്രയധികം അവഹേളനം ഏല്‍ക്കേണ്ടി വന്നിട്ടില്ലെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."