ഓര്‍ഡര്‍ ഇല്ലാതെ
കണ്ണൂര്‍: കണ്ണൂര്‍ കോടതിയിലെത്തുന്നവര്‍ ശൗചാലയമില്ലാതെ ബുദ്ധിമുട്ടില്‍. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (1), (2), മുന്‍സിഫ് കോടതി, കുടുംബകോടതി എന്നിവിടങ്ങളില്‍ എത്തുന്നവര്‍ മൂത്രപ്പുര എവിടെയാണെന്ന് അന്വേഷിച്ചാല്‍ കോടതി ജീവനക്കാര്‍ ചൂണ്ടിക്കാട്ടുമെങ്കിലും അവിടം വൃത്തിഹീനമായി ഉപയോഗ ശൂന്യമാണെന്നു ജീവനക്കാര്‍ തന്നെ പറയും. മണിക്കൂറുകളോളം കോടതിയില്‍ ചെലവഴിക്കേണ്ടി വരുന്ന സ്ത്രീകളും പുരുഷന്മാരും പുറത്തുള്ള റസ്‌റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കാന്‍ കയറുമ്പോഴാണു കാര്യം സാധിക്കുന്നത്. പ്രവൃത്തി ദിനങ്ങളില്‍ നൂറുകണക്കിനു കക്ഷികളാണു ഇവിടത്തെ കോടതികളില്‍ എത്തുന്നത്. കോടതി ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും ഉപയോഗിക്കാന്‍ കോടതികളില്‍ തന്നെ വെവ്വേറെ ശൗചാലയങ്ങളുണ്ട്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശൗചാലയമുണ്ടെങ്കിലും ഒന്നുനോക്കാന്‍ പോലും മടിക്കുന്ന രീതിയില്‍ അറപ്പുളവാക്കുന്ന അവസ്ഥയാണ്. ചുറ്റും കാടുകയറിക്കിടക്കുന്ന കോടതി വളപ്പില്‍ എവിടെയെങ്കിലും പോയി പുരുഷന്മാര്‍ മൂത്രശങ്ക തീര്‍ക്കുമെങ്കില്‍ സ്ത്രീകളുടെ അവസ്ഥ ദയനീയമാണ്.
എല്ലാരീതിയിലും മികച്ച ശൗചാലയമുണ്ടായിട്ടും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പുരുഷന്മാരുടെ ഇടം സ്വസ്ഥമായി പുകവലിക്കാനുള്ള സ്ഥലമായി മാറി. തികച്ചും വൃത്തിഹീനമായ വഴിയിലൂടെ സഞ്ചരിച്ച് അവിടെ ചെന്നാല്‍ തന്നെ അതുപോലെ തിരിച്ചുവരേണ്ട അവസ്ഥയാണുള്ളത്. മൂത്രപ്പുരയ്ക്കു മുന്‍പില്‍ തന്നെ കോടതി വളപ്പിലെ മാലിന്യങ്ങള്‍ തള്ളുന്നതും ദുര്‍ഗന്ധം വമിക്കാനിടയാക്കുന്നു. മലമൂത്ര വിസര്‍ജ്യങ്ങളാല്‍ നിറഞ്ഞ ക്ലോസറ്റുകള്‍ നിരവധി രോഗങ്ങള്‍ പടര്‍ത്തുന്നതിനും കാരണമാകും. പ്രശ്‌നമുദിച്ച് മാസങ്ങളായിട്ടും പരിഹാരം കാണാന്‍ അധികൃതര്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."