HOME
DETAILS

ജില്ലയില്‍ പൈനാപ്പിള്‍ കൃഷിയില്‍ അശാസ്ത്രീയ രാസവളപ്രയോഗം

  
backup
September 28 2016 | 23:09 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%88%e0%b4%a8%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95

 


കുഴല്‍മന്ദം: ജില്ലയില്‍ പൈനാപ്പിള്‍ കൃഷിയില്‍ വ്യാപകമായി അശാസ്ത്രീയ രാസവളപ്രയോഗം നടത്തുന്നത് ഈ മേഖലയില്‍ കൃഷി ചെയ്യുന്ന മറ്റു കര്‍ഷകരെ ഏറെ ദുരിതത്തിലാക്കുന്നു. തെക്കന്‍ ജില്ലകളില്‍ വ്യാപകമായിരുന്ന പൈനാപ്പിള്‍ കൃഷി പാലക്കാടന്‍ മേഖലയില്‍ സജീവമാകുന്നതില്‍ ആശങ്കയിലാണ് കര്‍ഷകര്‍. കൃഷി ചെയ്തിരുന്ന മേഖലകളില്‍ വ്യാപകമായ കീടനാശിനി പ്രയോഗവും രാസ വളപ്രയോഗവും മൂലം മണ്ണിന്റെ ഫലപുഷ്ടി കുറഞ്ഞ് വിളവ് മോശമായതോടെയാണ് പൈനാപ്പിള്‍ കൃഷി മറ്റുനാടുകളിലേക്ക് ചേക്കേറുന്നത്.
പാടമോ, പറമ്പോ, കുന്നോ, മലയോ എന്തും പൈനാപ്പിള്‍ കൃഷിക്ക് അനുയോജ്യമാണ്. തരിശുകിടക്കുന്ന കരഭൂമിയും വയലുകളും ധാരാളമായുള്ള ജില്ലയാണ് പാലക്കാട്. ഇവിടങ്ങളില്‍ പൈനാപ്പിള്‍ കൃഷി ഇതുവരെ നടന്നിട്ടില്ലാത്തതിനാല്‍ ആദ്യ വിളവെടുപ്പില്‍തന്നെ പാലക്കാടന്‍ മണ്ണിന്റെ ഫലഫൂയിഷ്ടത വന്‍ ലാഭം നേടിത്തരുമെന്ന വിശ്വാസമാണ് കൃഷിയിറക്കിയ ഇതരജില്ലാ ലോബിക്കുള്ളത്. അതുകൊണ്ടുതന്നെ വന്‍തുക പാട്ടമായി നല്‍കിയാണ് പലരും കൃഷിയിറക്കിയിരിക്കുന്നത്.
ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍തന്നെ പൈനാപ്പിള്‍ കര്‍ഷകരും ഇഞ്ചി കര്‍ഷകരും ആലത്തൂര്‍ താലൂക്കിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പാട്ടത്തിനെടുപ്പ് തുടങ്ങിയിരുന്നു. ഏപ്രിലില്‍ മണ്ണൊരുക്ക് തുടങ്ങി. മണ്ണൊരുക്കുമ്പോള്‍തന്നെ കേരളത്തില്‍ നിരോധിച്ചതും തമിഴ്‌നാട്ടില്‍ സുലഭവുമായ ഗ്രാമക്‌സോണ്‍-പാരാക്കോട്ടാണ് കള വളരാതിരിക്കാന്‍ നേരിട്ട് മണ്ണില്‍ പ്രയോഗിക്കുന്നത്. ഇതോടൊപ്പം ചെടി പെട്ടെന്ന് വേരു പിടിക്കുന്നതിനായി സ്യൂഡോമോണസും പ്രയോഗിക്കുന്നു. ഇതിനു പുറമെയാണ് നൈട്രജനും പൊട്ടാസ്യവും അടങ്ങിയ രാസവളപ്രയോഗം. ചെടി വളര്‍ന്നാല്‍ പ്രാണികളെ അകറ്റുന്നതിനും ചീയല്‍ തടയുന്നതിനുമായി കേരളത്തില്‍ ലഭ്യമല്ലാത്ത ഇമിഡാക്ലോപ്രൈഡ് കീടനാശിനിയും തമിഴ്‌നാട്ടില്‍ നിന്നെത്തിച്ചു പ്രയോഗിക്കുന്നു.
പെട്ടെന്ന് വളരാനും കായ് പെട്ടെന്നു മൂപ്പെത്തുന്നതിനുമായി കണ്‍ട്രോണ്‍ അസഫേറ്റാണ് പ്രയോഗിക്കുന്നത്. ഇതു കേരള കൃഷി വകുപ്പിന്റെ അനുമതിയോടെ മാത്രമേ കടകളില്‍ വില്‍ക്കാവൂ എന്ന നിയമം നിലനില്‍ക്കുന്നുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. ഏറ്റവും ഒടുവിലായി പച്ച പൈനാപ്പിള്‍ പഴുപ്പിക്കുന്നതിനായി കായുടെ കൂമ്പിളില്‍ എത്തിപ്പോണ്‍ മിശ്രിതം കലക്കി ഒഴിക്കുകയാണ് ചെയ്യുന്നത്. ഇതൊഴിച്ചാല്‍ മൂന്നാം ദിവസം മുതല്‍ പഴുത്ത് നല്ല കളറുള്ള പൈനാപ്പിള്‍ വില്‍പ്പനയ്ക്കായി പറിച്ചു തുടങ്ങും. ഫലത്തില്‍ ഈച്ചയും മറ്റും വരാതിരിക്കാന്‍ പ്രയോഗിക്കുന്നത് മാരക കീടനാശിനിയായ ഫോറാറ്റ് ഇനത്തില്‍പെട്ട വിഷമാണ്.
ഇത്രമേല്‍ മാരകമായ കീടനാശിനികള്‍ പ്രയോഗിക്കുന്നതോടെ പാലക്കാടന്‍ മണ്ണിന്റെ ഫലപുഷ്ടിയും ഇല്ലാതാകും. ഇവിടെ പുല്ലുപോലും മുളയ്ക്കാതാവുമെന്ന് വിദഗ്ധര്‍. ഈ പ്രശ്‌നത്തിന് കൃഷി വകുപ്പ് അധികൃതര്‍ കാര്യക്ഷമമായി ഇടപെടണമെന്ന കര്‍ഷകരുടെ ആവശ്യം ശക്തമാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago