ക്ലര്‍ക്കിനെതിേര കൗണ്‍സിലറുടെ വ്യാജ പരാതി; നഗരസഭ ജീവനക്കാര്‍ പണിമുടക്കി
ഫറോക്ക്: ജാതിപ്പേര് വിളിച്ചു അപമാനിച്ചെന്നു കാണിച്ചു ക്ലര്‍ക്കിനെതിരേ കൗണ്‍സിലര്‍ വ്യാജപരാതി നല്‍കിയതില്‍ പ്രതിഷേധിച്ചു ഫറോക്ക് നഗരസഭ ജീവനക്കാര്‍ പണിമുടക്കിയത് ജനത്തെ വലച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തിയ നൂറ് കണക്കിനു പേരാണ് പണിമുടക്ക് മൂലം ആവശ്യങ്ങള്‍ നടക്കാതെ തിരികെ പോയത്. ജനപ്രതിനിധിയുടെ പരാതിയും ജീവനക്കാരുടെ പണിമുടക്കും കാരണം ജനത്തിനു സേവനം ലഭിക്കാത്തത് വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയത്.
ഫറോക്ക് നഗരസഭയിലെ രണ്ടാം ഡിവിഷനില്‍ നിന്നും തെരഞ്ഞെടുത്ത സി.പി.എം കൗണ്‍സിലര്‍ പി.ഷീബയാണ് ജാതിപ്പേര് വിളിച്ചു അപമാനിച്ചെന്നു ആരോപിച്ചു എ1 ക്ലര്‍ക്ക് അഭിലാഷിനെതിരെ ഫറോക്ക് പോലീസില്‍ പരാതി നല്‍കിയിത്. ചൊവ്വ പകല്‍ മൂന്നരയോടെ സ്വന്തം ഡിവിഷനിലെ ഒരു തെരുവ് വിളക്കു സ്ഥാപിക്കുന്നത് സംബന്ധിച്ചുളള വിഷയത്തില്‍ ക്ലര്‍ക്കിനെ സമീപച്ചപ്പോഴാണ് ജാതിപേരും മറ്റും വിളിച്ചു അപമാനിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. കൗണ്‍സിലറുടെ പരാതിയില്‍ ക്ലാര്‍ക്കിനെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ യൂണിയന്‍ വ്യത്യാസമില്ലാതെ ഒന്നടങ്കം പണിമുടക്കിയത്. രണ്ട് മാസം മുമ്പാണ് തെരുവ് വിളക്കുമായി ബന്ധപ്പെട്ടു വിഷയത്തില്‍ കൗണ്‍സിലര്‍ ഷീബ ബോര്‍ഡിന് കത്ത് നല്‍കിയത്. കത്ത് പരിഗണിച്ചെന്നു പറയുന്ന ബോര്‍ഡ് മീറ്റിങ്ങില്‍ മിനുട്ട്‌സ് എഴുതിയത് ക്ലര്‍ക്ക് അഭിലാഷായിരുന്നു. കൗണ്‍സിലറെ അപമാനിച്ചുവെന്നത് മനപൂര്‍വ്വം കെട്ടിചമച്ചതാണെന്നും ജോലിതടസ്സപ്പെടുത്തുന്ന രീതിയിലുളള ഒരു പറ്റം കൗണ്‍സിലര്‍മാരുടെ നിലപാടുകളില്‍ പ്രതിഷേധിച്ചുമാണ് ജീവനക്കാര്‍ പണിമുടക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."