HOME
DETAILS

 മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ജനത്തിന് വിശ്വാസമില്ലാതായി: വി.എം സുധീരന്‍

  
backup
September 28 2016 | 23:09 PM

%ef%bb%bf%ef%bb%bf-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d



കോഴിക്കോട്: നാട്ടില്‍ എന്തു സംഭവിച്ചാലും സങ്കുചിത രാഷ്ട്രീയം മാത്രം നോക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആര്‍ക്കും വിശ്വസിക്കാനാകാത്ത അവസ്ഥയാണുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. തൂണേരിയിലെ മുഹമ്മദ് അസ്‌ലം വധക്കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും അസ്‌ലമിന്റെ കുടുംബത്തിനും അക്രമത്തിനിരയായവര്‍ക്കും നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.
നിയമവാഴ്ചയെക്കാള്‍ പ്രധാനം കൊലപാതക രാഷ്ട്രീയമാണ് എന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമം സി.പി.എം അംഗീകരിക്കുന്നില്ല. വധശിക്ഷക്ക് എതിരാണെന്ന് പറയുന്ന സി.പി.എം പാര്‍ട്ടി കോടതിയുടെ നിശ്ചയവും നിഗമനവും തീരുമാനവും അനുസരിച്ച് വധശിക്ഷ നടപ്പാക്കുകയാണ് ചെയ്യുന്നത്. നാദാപുരത്ത് മുഹമ്മദ് അസ്‌ലം എന്ന ചെറുപ്പക്കാരന്റെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. അസ്‌ലം വധത്തിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. പൊലിസ് സി.പി.എമ്മിന്റെ കൂലിത്തല്ലുകാരായി മാറിയിരിക്കുകയാണ്. ആഭ്യന്തരവകുപ്പും പൊലിസും തികച്ചും ഏകപക്ഷീയമായാണ് പെരുമാറുന്നത്. അസ്‌ലം വധിക്കപ്പെട്ടിട്ട് രണ്ടുമാസകുമ്പോഴും യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതികളെപ്പറ്റി സൂചന ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത്. എന്നാല്‍ എന്തുകൊണ്ട് പിടികൂടുന്നില്ലെന്നും സുധീരന്‍ ചോദിച്ചു. സമരരംഗത്തുള്ള യു.ഡി.എഫിന്റെ ക്ഷമ പരീക്ഷിക്കരുത്. യഥാര്‍ഥ പ്രതികളെ പിടികൂടും വരെ സമരം തുടരുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
 ഡി.സി.സി പ്രസിഡന്റ് കെ.സി അബു അധ്യക്ഷനായി. എം.പിമാരായ എം.കെ രാഘവന്‍, എം.ഐ ഷാനവാസ്, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി. കുഞ്ഞാലി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി, വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി, ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എന്‍.സി അബൂബക്കര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.എം സുരേഷ്ബാബു, എന്‍. സുബ്രഹ്മണ്യന്‍, സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍, ടി. സിദ്ദീഖ്, വി.വി പ്രകാശ്, മുന്‍ എം.എല്‍.എമാരായ യു.സി രാമന്‍, ടി.പി.എം സാഹിര്‍, വിവിധ ഘടകകക്ഷി നേതാക്കളായ സി. വീരാന്‍കുട്ടി, അഷ്‌റഫ് മണക്കടവ്, കെ.പി രാജന്‍ സംസാരിച്ചു. എം.പി ആദംമുല്‍സി, സി.കെ സുബൈര്‍, അഹമ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, എം.കെ ഭാസ്‌കരന്‍, പി. കുത്സു, സി. അബ്ദുറഹ്മാന്‍, സത്യന്‍ കടിയങ്ങാട്, യു.വി ദിനേശ്മണി, കെ.വി സുബ്രഹ്മണ്യന്‍, പി. കിഷന്‍ചന്ദ്, ഐ. മൂസ നേതൃത്വം നല്‍കി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago