ഭൂരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം
കൊല്ലം: ഫിഷറീസ് വകുപ്പ് വഴി ജില്ലയില്‍ നടപ്പിലാക്കുന്ന ഭൂരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് വസ്തുവും വീടും അനുവദിക്കുന്ന പദ്ധതി പ്രകാരം പരമാവധി ആറു ലക്ഷം രൂപ ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാം. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ധനസഹായം ലഭിക്കും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരും ഇക്കൊല്ലം ക്ഷേമനിധി ബോര്‍ഡില്‍ വിഹിതം അടച്ചവരും വിവാഹിതരുമായവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ 18നും 60നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അനുബന്ധത്തൊഴിലാളികളും അവിവാഹിതരും പെന്‍ഷന്‍ വാങ്ങുന്നവരും ധനസഹായത്തിന് അര്‍ഹരല്ല. അപേക്ഷയോടൊപ്പം അപേക്ഷകന് വസ്തുവും വീടും ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും ക്ഷേമനിധി ബോര്‍ഡിന്റെ പാസ്ബുക്കിന്റെ പകര്‍പ്പും നല്‍കണം. അപേക്ഷാ ഫോറം അതത് പ്രദേശത്തെ മത്സ്യഭവനുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബര്‍ ഏഴിനകം അതത് മത്സ്യഭവനുകളില്‍ നല്‍കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."