ഭാഷാ പഠനവിരുദ്ധ നീക്കങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണം: എ.എ ഷുക്കൂര്‍
ആലപ്പുഴ: അറബി ഉള്‍പ്പടെയുള്ള ഭാഷാ പഠനവിരുദ്ധനീക്കങ്ങളില്‍ നിന്നും പിന്തിരിയണമെന്നും ഭാഷാധ്യാപകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ ആവശ്യപ്പെട്ടു. 10ാംക്ലാസുകാരെ അറബി, സംസ്‌കൃതം, ഉര്‍ദു, കന്നട, തമിഴ് ഭാഷകള്‍ പഠിച്ചുവരുന്ന കുട്ടികള്‍ക്ക് ഹയര്‍സെക്കന്ററിയില്‍ ഭാഷകള്‍ തുടര്‍ന്നു പഠിക്കുന്നതിനുള്ള അവസരം ഒരുക്കണം.
ഭാഷാധ്യാപകരുടെ പ്രമോഷനു അനുകൂലമായി മുന്‍സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് യാതൊരു ചര്‍ച്ചയും കൂടാതെ റദ്ദാക്കിയ ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. ഭാഷാ പഠനവിരുദ്ധ നീക്കങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ എഇഒ ഓഫിസിനു മുന്നില്‍ അറബി അധ്യാപകര്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി പിപിഎ ബക്കര്‍, ട്രഷറര്‍മുഹമ്മദ് ഫൈസല്‍, നവാസ് എച്ച് പാനൂര്‍, അഷ്‌റഫ് കോയാ സുല്ലമി, ഷമീര്‍ ഫലാഹി, ഫൗസിയ റഷീദ് പാനൂര്‍, അബ്ദുര്‍റഹ്മാന്‍ കുഞ്ഞാശാന്‍, ഇ. എ യൂസഫ്, മുഹമ്മദ് ഷരീഫ്, എസ് അഹമ്മദ്, എസ് നസീര്‍, സി എസ് ഷിഹാബുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."